Thursday, 3 June 2021
ജൂൺ 5 മുതൽ സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങൾ
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ടു ടെസ്റ്റ് പോസിറ്റിവ്റ്റി നിരക്ക് കുറക്കാൻ സംസ്ഥാനത്ത് ജൂൺ 5 മുതൽ 9 വരെ അധിക നിയന്ത്രണങ്ങൾ.
നിലവിൽ പ്രവർത്തനത്തിന് അനുമതി ഉള്ള സ്ഥാപനങ്ങൾക്ക് ജൂൺ 4 ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കാം. എന്നാൽ ജൂൺ 5 മുതൽ ഇവക്ക് പ്രവർത്തനനുമതി ഉണ്ടാവില്ല.
മൂന്നാം തരംഗം ഉണ്ടായാൽ നേരിടാനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഉള്ള ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളാറ്റുകളില്‍ കോവിഡ് പോസിറ്റീവ് ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ്‌ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോര്‍ഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. സ്‌റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകള്‍ അവിടങ്ങളിലെ റെസിഡൻസ് അസോസിയേഷനുകൾ നിർവഹിക്കണം. ലിഫ്റ്റ് ദിവേസന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment