Friday, 2 July 2021

ബിവറേജേസിന് മുന്നിലെഅനിയന്ത്രിതതിരക്ക് രോഗ വ്യാപന ഭീതിയിൽ ജനം

കൊച്ചി,:കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ടാറ്റാ പുരത്തെ ബിവറേജ് ഔട്ട്‌ലെറ്റിന്റെ മുമ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിര നീണ്ടു പോയത്. ഒപ്പം ഗതാഗത തടസവും. ഉൾവഴികളിൽ എല്ലാം തന്നെ മദ്യം വാങ്ങാൻ എത്തിയവരുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയവർക്ക് സ്വന്തം വീട്ടിലേക്കു കയറാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. ഇത് ശ്രദ്ധിക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധകാണിക്കാത്തതിനാൽ പരിസരവാസികൾ ഒത്ത് ചേർന്ന് ബന്ധപ്പെട്ട അധികാരികൾക്ക് റെസിഡൻസ് അസോസിയേഷൻ വഴി പരാതി നൽകുവാനും തീരുമാനിച്ചു. ഈ പ്രദേശത്തെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട്‌ ചെയ്തതിൽ അധികവും ഈ ബിവറേജ് പരിസരം കേന്ദ്രികരിച്ചായതിനാലും ഇപ്പോഴത്തെ നിയന്ത്രണം ലംഘിച്ചു കൊണ്ടുള്ള തിരക്ക് അനിയന്ത്രിതമായതിനാൽ രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്ക പരിസരവാസികൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. മദ്യപാനികൾക്ക് യാതൊരു വിധസഹായങ്ങളും നൽകരുത് എന്ന് ആവശ്യപ്പെട്ടു ചിലർ പ്രദേശത്തെ സന്നദ്ധ സംഘടനകളെ സമീപിച്ചതായും അറിയുന്നു. ഔട്ട്ലറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ചശേഷമേ കടത്തിവിടൂ എന്ന് ബവ്റിജസ് എംഡിയുടെ പഴയ സർക്കുലറും ചിലർ ട്രോൾ ആക്കി പുറത്ത് വിട്ടിട്ടുണ്ട്

Tuesday, 29 June 2021

പഠനോപകരണം വിതരണം ചെയ്തു

കൊച്ചി : അയ്യപ്പൻകാവ് എസ് എൻ ഡി പി യോഗം 1403 ശാഖയുടെ കീഴിൽ ഉള്ള കുമാരനാശാൻ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം കുടുംബയൂണിറ്റ് രക്ഷാധി സി ആർ രതീഷ്ബാബു നിർവഹിച്ചു. ബാലജനയോഗം പ്രസിഡന്റ്‌ അഭിഷേക് അധ്യക്ഷം വഹിച്ചു. കൺവീനർ എ എച് ജയറാം, വി പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Friday, 25 June 2021

അസുഖം ബാധിച്ചു കിടന്നപ്പോൾ വനിതാ സംഘടനയിലെ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല

സ്ത്രീകൾക്ക് വേണ്ടി ഇവിടെ സിനിമ രംഗത്ത് പലരും പ്രസംഗിക്കുന്നുണ്ട്. ഞാൻ അസുഖം ബാധിച്ച് മരണത്തെ മുഖാമുഖം ഐ സി യുവിൽ കിടന്നിട്ട് സിനിമ യിലെ വനിതാ സംഘടനയായ ഡബ്ലു സിസി യിൽ നിന്നും ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്. എന്നാൽ പ്രൊഡ്യൂസർ മ്മാരും മമ്മൂട്ടി യും വിളിച്ച് എല്ലാകാര്യങ്ങളും അനേക്ഷിച്ചതായും സാന്ദ്ര തോമസ് യുട്യൂബ് ലൈവിൽ പറയുന്നു. ആമേൻ, സക്കറിയായുടെ ഗാർബിനിക്കൽ എന്നീ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. സക്കറിയായുടെ ഗാർബിനിക്കൽ, ഫിലിപ്സ് ആൻഡ് മങ്കി പെൻ എന്നിവയുടെ നിർമ്മാതാവ് കൂടിയാണ് സാന്ദ്ര.

Saturday, 19 June 2021

വ്യാജസിനിമ പതിപ്പ്,;പുതിയ നിയമവുമായി കേന്ദ്രം

സിനിമയുടെ വ്യാജപതിപ്പുകൾ തടയാൻ പുതിയ നിയമവുമായി കേന്ദ്ര സർക്കാർ. പുതിയ നിയമം അനുസരിച്ച് വ്യാജപതിപ്പുകൾ നിർമ്മിക്കുന്നവർക്കെതിരെ മൂന്ന് മാസം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് സിനിമ നയങ്ങൾ പരിഷ്ക്കരിക്കുന്നതിന്റെ കരടിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്നത്. പൊതുജനത്തിന് കരട് ബില്ലിൽ അഭിപ്രായം അറിയിക്കാവുന്നതാണ്. പുതുതായുള്ള നിയമപ്രകാരം സെൻസർ ബോർഡിന്റെ തീരുമാനത്തിന്മേൽ കേന്ദ്ര സർക്കാരിന് ഇടപെടനാകും

Friday, 18 June 2021

കോവിഡ് നിയന്ത്രണം : ആരുടെ തലയിലെ ബുദ്ധി ; ഷിബുബേബി ജോൺ

കോവിഡ് നിയന്ത്രണങ്ങൾ: ആരുടെ തലയിലാണ് ഈ ബുദ്ധി ഉദിച്ചതെന്ന് അറിയാന്‍ താത്പര്യം- കോവിഡ് നിയന്ത്രിക്കുക എന്നതാണ് ആത്മാർത്ഥമായ ആഗ്രഹമെങ്കിൽ പൊതുഗതാഗതത്തിനുള്ള വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ട് ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. കോവിഡ് നിയന്ത്രണങ്ങളെ അട്ടിമറിയ്ക്കാനാണോ ഏതൊരു സാധാരണക്കാരനും മണ്ടത്തരമാണെന്ന് മനസിലാകുന്ന ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങൾ. ആരുടെ തലയിലാണ് ഇത്തരം ബുദ്ധി ഉദിക്കുന്നതെന്നും ആരാണ് ഗവൺമെന്റിന് ഇത് ഉപദേശിക്കുന്നതെന്നും അറിയാൻ താൽപര്യമുണ്ട്. മൂന്നാം തരംഗത്തിലേയ്ക്ക് പോയിട്ട് പിന്നെ തലയിൽ കൈവച്ചിട്ട് കാര്യമില്ല. ഇങ്ങനെയുള്ള അബദ്ധങ്ങൾ കാണിച്ച് നാടിനെ കൂടുതൽ അപകടത്തിലേയ്ക്ക് തള്ളിവിടാതിരിക്കുകയാണ് വേണ്ടത്. ഫേസ്ബുക്കിലൂടെയാണ് ഇതിനെതിരെ ഷിബുബേബി ജോൺ പ്രതികരിച്ചത്.

Tuesday, 15 June 2021

ലോക്ക് ഡൌൺ നാളെ അവസാനിക്കും.പ്രാദേശിക നിയന്ത്രണം വരും

സംസ്ഥാനത്തെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിക്കാൻ തീരുമാനമായി. രോഗ തീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങൾ ആയിരിക്കും ഇനി മുതൽ ഏർപ്പെടുത്തുക. തീരുമാനം. ആയത് പ്രകാരം ടി പി ആർ 20ന് മുകളിൽ ഉള്ള സ്ഥലങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ തന്നെ ആയിരിക്കും. ടിപിആർ 30 ന് മുകളിൽ ആയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്

Monday, 14 June 2021

മുൻ‌കൂർ ജാമ്യം തേടി ഐഷ സുൽത്താന

രാജ്യദ്രോഹം ചുമത്തപെട്ട സിനിമ, മോഡൽ ഐഷ സുൽത്താന മുൻ‌കൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു.