Friday, 2 July 2021
ബിവറേജേസിന് മുന്നിലെഅനിയന്ത്രിതതിരക്ക് രോഗ വ്യാപന ഭീതിയിൽ ജനം
കൊച്ചി,:കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ടാറ്റാ പുരത്തെ ബിവറേജ് ഔട്ട്‌ലെറ്റിന്റെ മുമ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിര നീണ്ടു പോയത്. ഒപ്പം ഗതാഗത തടസവും. ഉൾവഴികളിൽ എല്ലാം തന്നെ മദ്യം വാങ്ങാൻ എത്തിയവരുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയവർക്ക് സ്വന്തം വീട്ടിലേക്കു കയറാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. ഇത് ശ്രദ്ധിക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധകാണിക്കാത്തതിനാൽ പരിസരവാസികൾ ഒത്ത് ചേർന്ന് ബന്ധപ്പെട്ട അധികാരികൾക്ക് റെസിഡൻസ് അസോസിയേഷൻ വഴി പരാതി നൽകുവാനും തീരുമാനിച്ചു.
ഈ പ്രദേശത്തെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതിൽ അധികവും ഈ ബിവറേജ് പരിസരം കേന്ദ്രികരിച്ചായതിനാലും ഇപ്പോഴത്തെ നിയന്ത്രണം ലംഘിച്ചു കൊണ്ടുള്ള തിരക്ക് അനിയന്ത്രിതമായതിനാൽ രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്ക പരിസരവാസികൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.
മദ്യപാനികൾക്ക് യാതൊരു വിധസഹായങ്ങളും നൽകരുത് എന്ന് ആവശ്യപ്പെട്ടു ചിലർ പ്രദേശത്തെ സന്നദ്ധ സംഘടനകളെ സമീപിച്ചതായും അറിയുന്നു.
ഔട്ട്ലറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ചശേഷമേ കടത്തിവിടൂ എന്ന് ബവ്റിജസ് എംഡിയുടെ പഴയ സർക്കുലറും ചിലർ ട്രോൾ ആക്കി പുറത്ത് വിട്ടിട്ടുണ്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment