Wednesday, 7 July 2021
മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം വിശദീകരണം തേടി ഹൈക്കോടതി
ലോക്ഡൗണില്‍ ഇളവ് വന്നതോടെ മദ്യശാലകള്‍ തുറക്കുകയും അതിനു മുന്നിലെ നീണ്ട തിരക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി. കോവിഡ് വ്യാപന സമയത്ത് മദ്യശാലയ്ക്ക് മുന്നിലായി ആളുകള്‍ കൂട്ടം കൂടുന്നത് കണ്ടില്ലെന്ന് നടിക്കാ്ന്‍ സാധിക്കില്ല. ഇതിനെതിരെ നടപടികള്‍ കൈക്കൊള്ളണമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.
ബിവറേജസ് തുറന്നതോടെ ഇതിന് മുമ്പില്‍ ആളുകളുടെ തിരക്കാണ്. കോവിഡ് മാനദണ്ഡത്തിന്റെ ലംഘനമാണിതെന്നും ഇത് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇത് ശരിവെച്ച കോടതി വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് കൂടാതെ എക്സൈസ് കമ്മിഷണറോട് കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കും ഇതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരന്‍ നല്‍കിയ ചിത്രങ്ങളും കോടതി പരിഗണിച്ചു. കോവിഡ്19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ മദ്യശാലകള്‍ക്ക് മുന്നില്‍ ഇത്തരം അയവ് പാടില്ല. ഇതിനെതിരെ നടപടി സ്വീകരിക്കണമായിരുന്നെന്നും ഹൈക്കോടതി അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment