Thursday, 8 July 2021

ഡെങ്കി മാസ് കാമ്പയിൻ

UPHC കടവന്ത്രയുടെ നേതൃത്വത്തിൽ ഡിവിഷൻ 68 കേന്ദ്രീകരിച്ച് ഡെങ്കി മാസ് കാമ്പയിൻ നടന്നു. പച്ചാളം സെന്റ് ജോസഫ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കാമ്പയിൻ ഡിവിഷൻ കൗൺസിലർ മിനിദിലീപ് ഉദ്ഘാടനം ചെയ്തു. കോർപറേഷന്റെ പുതുതായി വരുന്ന പദ്ധതി പ്രകാരം ഡിവിഷനിൽ കാട് പിടിച്ചു നിൽക്കുന്ന സ്ഥലങ്ങൾ വെട്ടിതെളിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കൗൺസിലർ പറഞ്ഞു. ടാറ്റാ പ്രദേശത്തെ കാട് പിടിച്ച നിൽക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ഒച്ചുകൾ വന്ന് കൊണ്ടിരിക്കുന്നതെന്നും ടാറ്റാ പൈപ്പ് ലൈൻ റോഡിൽ ഒഴിഞ്ഞു കാട് പിടിച്ചു നിൽക്കുന്ന പറമ്പിൽ ഒച്ചു ശല്യവും, ഈ ഭാഗത്ത്‌ മാലിന്യം നിക്ഷേപിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുള്ള കാര്യവും എച് ഐ ഷിമി സൂചിപ്പിച്ചു. വീടുകളിലെ മാലിന്യം ഓരോ വീട്ടുകാരും എങ്ങനെ നീക്കം ചെയുന്നു എന്നതിനെ കുറിച്ചും അനേക്ഷിക്കുന്നതായും അവർ സൂചിപ്പിച്ചു. കടുത്ത പനി തലവേദന കണ്ണിന്റെ പുറകിൽ വേദന ശരീരവേദന - എല്ലു നുറുങ്ങുന്ന വേദനയായതുകൊണ്ടാവണം ബ്രേക്ക് ബോൺ ഫീവർ അഥവാ ബാക്ക് ബ്രേക്ക് ഫീവർ എന്ന അപരനാമത്തിൽ ഡെങ്കിപ്പനി പ്രസിദ്ധി നേടിയത്. തൊലിപ്പുറത്തെ ചുവന്ന പാടുകൾ മുതൽ രോഗതീവ്രത കൂടുന്നതനുസരിച്ചു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം വരെയുണ്ടാകാം. ഈ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. സ്വയം ചികിത്സ ആപത്തുകൾ വിളിച്ചുവരുത്തിയേക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ പനിയുടെ ഒന്നാമത്തെ കാരണം കോവിഡ് ആണെങ്കിലും അതുപോലുള്ള അണുക്കളുണ്ടാക്കുന്ന മറ്റസുഖങ്ങളെ വിസ്മരിച്ചുകൂടാ. ചികിത്സ ലഭിച്ചാലും മരണം വരെ സംഭവിക്കാവുന്ന ഈ വൈറൽ പനിയിൽ നിന്നു എങ്ങനെ രക്ഷ നേടാം എന്ന് ഡി വി സി എറണാകുളം യൂണിറ്റിലെ വി കെ ശിവൻ ഡെങ്കിയെ കുറച്ചുള്ള വിവരണത്തിൽ പറഞ്ഞു. ഡിവിഷൻ 68 ൽ ഡെങ്കിയുടെ ഉത്ഭവം കെ കെ പദ്മനാഭൻ റോഡിൽ നിന്നായിരുന്നു. ഈ പ്രദേശത്ത് കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളും, കെട്ടിട നിർമ്മാണങ്ങൾ നടക്കുന്നിടങ്ങളിൽ വെള്ളം ശേഖരിച്ചു വെക്കുന്ന വീപ്പകളിലും കൊതുകിനു വളരാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു. JPHN ഹൈഡ സ്റ്റീഫൻ സ്വാഗതവും JHI സുനു നന്ദിയും പറഞ്ഞു. വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും കാമ്പയിനിൽ സന്നിഹിതരായിരുന്നു.

No comments:

Post a Comment