നിളയുടെ പുണ്യം തേടിയുള്ള കുംഭമേളയിലേക്കും , മാഘമഹോൽസവത്തിലേക്കും എത്തിയിരിക്കുന്നു. പതിനായിരങ്ങളാണ് രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തുന്നത്. സന്യാസി ശ്രേഷ്ഠൻമാർ തങ്ങളുടെ കർമ്മഭൂമിയിലേക്ക് എത്തുന്നു.
സായംസന്ധ്യയിൽ പുണ്യമായ നിളാ ആരതിയും പുണ്യ സ്നാനവും........ പഴയ കാല പ്രൗഢിയിലേക്ക് നാം തിരിച്ചു പോകുന്നു. ഹൈന്ദവ നവോത്ഥാനത്തിൻ്റെ ഉജ്ജ്വലമായ ശംഖനാദം മുഴങ്ങുന്നു. ഓരോ കാലത്തും സംഭവിക്കാനുള്ളത് സംഭവിക്കും..... അതാണ് സനാതന ധർമ്മത്തിൻ്റെ സവിശേഷത.
നിളയുടെ പുണ്യം തേടി പതിനായിരങ്ങൾ നാവാമുകുന്ദൻ്റെ മണ്ണിലെത്തുകയാണ്.
# kerala kumbhamela
No comments:
Post a Comment