Saturday, 31 January 2026

നിളയുടെ പുണ്യം തേടി നവാമുകുന്ദന്റെ മണ്ണിൽ

നിളയുടെ പുണ്യം തേടിയുള്ള കുംഭമേളയിലേക്കും , മാഘമഹോൽസവത്തിലേക്കും എത്തിയിരിക്കുന്നു. ഓരോ കാലത്തും സംഭവിക്കാനുള്ളത് സംഭവിക്കും..... അതാണ് സനാതന ധർമ്മത്തിൻ്റെ സവിശേഷത. നിളയുടെ പുണ്യം തേടി പതിനായിരങ്ങൾ നാവാമുകുന്ദൻ്റെ മണ്ണിലെത്തുകയാണ്. തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഇതിഹാസ പ്രശസ്തമായ മാമാങ്കം നടന്നിരുന്നത്. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം. എന്റെ ഭാര്യ മാതാവിന്റെ ത്രിപക്ഷപിണ്ഡ ബലികർമ്മത്തിന് പങ്ക്കൊള്ളാൻ എത്തിയപ്പോൾ ആണ് ഞാൻ ആദ്യമായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. നാവാമുകുന്ദ ക്ഷേത്രത്തിലെ ഭഗവാൻ മോക്ഷദായകനാണ്.അതുകൊണ്ട് തന്നെ കർക്കടകം, തുലാം, കുംഭം, ഇടവം എന്നീ നാല് മാസങ്ങളിലെ അമാവാസിനാളുകളിൽ ഇവിടെ മരിച്ചവർക്ക് വേണ്ടി ബലിയിടാൻ വൻ ഭക്തജനത്തിരക്കുണ്ടാകും. മഹാമാഘമഹോത്സവം നടക്കുന്ന തിരുനാവായയുടെ അത്ഭുതങ്ങളെക്കുറിച്ച് വിശദീകരിച്ചത് മലപ്പുറം സ്വദേശിയും കോറിയോഗ്രാഫർ ആയ രോഷ്‌ണി വിജയകൃഷ്ണൻ ആണ്. ക്ഷേത്രപരിസരത്തെ ഭാരതപ്പുഴയുടെ ഒഴുക്ക് കിഴക്കോട്ടോ പടിഞ്ഞാട്ടോ എന്നറിയില്ല. പെരുന്തച്ചന്റെ ഉളി ഇപ്പോഴും ശ്രീകോവിലിൻ്റെ വടക്കുകിഴക്കേ മൂലയിൽ കാണാം. പാതാളത്തിൽ തപസ്സുചെയ്യുന്ന മഹർഷിമാർ ഈ വഴി വന്ന് നാവാമുകുന്ദനെ തൊഴുതുപോകുന്ന വഴിയത്രേ. മുടങ്ങിപ്പോയ എല്ലാ ആചരണങ്ങളും വീണ്ടും തുടങ്ങാൻ കാവുകളിൽ കോമരങ്ങൾ തുള്ളി, ദേവതയുടെ അനുജ്ഞ പുറപ്പെടുവിക്കുന്നു. 250 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍ത്തലാക്കപ്പെട്ട ഈ ധര്‍മസംഗമം പൂര്‍വകാല പ്രൗഢിയോടെ വീണ്ടെടുക്കുന്നതിന്റെ തുടക്കമായാണ് ഈ മഹോത്സവം സംഘടിപ്പിക്കപ്പെട്ടത്. പരമ്പരാഗതമായി മഹാമാഘമഹോത്സവത്തിൽ പങ്കെടുത്തിരുന്ന ഓരോരുത്തരായി, ദേവതകളുടെ നിർദ്ദേശപ്രകാരം ഭാരതപ്പുഴയിലെത്തി. ചെല്ലൂരിലെ പ്രധാന ക്ഷേത്രമായ ശ്രീ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നിന്നും പാലൂർകൊല്ലൊടി, പാക്കത്ത്, വടക്കേ പുരയ്ക്കൽ,തെക്കേ പുരയ്ക്കൽ, അന്തിമഹാകാളൻ കാവ്, പള്ളിയാൽ, രാമൻകുളങ്ങര, ചേലക്കാട് പറമ്പ്, പുളിയം തൊടി, പൂഴിക്കുന്ന്, പറക്കുന്ന് മുത്തപ്പ മണ്ഡപം എന്നീ തറവാട്ടു ദേവസ്ഥാനങ്ങളിൽ നിന്നും പകർന്ന അഗ്നി നാവാമുകുന്ദനെ വണങ്ങി, ആൽ പ്രദിക്ഷണം നടത്തി. കാശിയിലെ ഗംഗാ ആരതിക്ക് സമാനമായി, വാരണാസിയിൽ നിന്നുള്ള പണ്ഡിറ്റുകളെ എത്തിച്ച് നിള ആരതി ( ഭരതപുഴ ) സംയോചിപ്പിക്കുന്നത് മോഹൻജി ആണ്. മോഹൻജി ഫൗണ്ടേഷൻ യുഎസ്എ അയ്യായിരത്തിലധികം പരിപാടികൾ, ശക്തമായ ഗ്രൂപ്പ് ധ്യാനങ്ങൾ, ബോധപൂർവ്വമായ നടത്ത പരിപാടികൾ, ഗ്രൂപ്പ് മൈ-ത്രി രോഗശാന്തികൾ, ബോധവൽക്കരണ ക്രിയ സെഷനുകൾ, ആത്മീയ ധ്യാനങ്ങൾ, ആയിരക്കണക്കിന് ഓൺലൈൻ പ്രോഗ്രാമുകളിൽ പങ്കെടുത്തവർ നിരവധിയാണ്. ഭാരതത്തിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ സന്ന്യാസിസൈന്യം, ജൂനാ അഖാഡയുടെ ദേവതയാണ് ദത്താത്രേയൻ. ദത്താത്രേയൻ ദേവതയായ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആണ് മലപ്പുറത്ത് നടക്കുന്ന മഹാമാഘമഹോത്സവത്തെ നയിക്കുന്നത് എന്നതും ശ്രദ്ധേയം. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ്- മന്ത്ര ആണ് മാഘയജ്ഞ ക്രിയകളുടെ സംഘാടനം നിര്‍വഹിക്കുന്നത്. മഹാമാകമഹോത്സവത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയീ മഠത്തിലെ സംന്യാസിനികളും ബ്രഹ്മചാരിണിമാരും നടത്തിയ മഹാ സുദര്‍ശന ഹോമം ശ്രദ്ധേയമായിരുന്നു. സ്ത്രീകളെ പൂജകളും ഹോമങ്ങളും പഠിപ്പിച്ച് അവരിലൂടെ സമൂഹത്തില്‍ പരിവര്‍ത്തനം നടത്തുക എന്നതാണ് ഇതിലൂടെ മാതാ അമൃതാനന്ദമയീ ദേവി ലക്ഷ്യമാക്കുന്നത്. തിരുന്നാവായയിൽ പിതൃക്രിയകൾക്കായി കേരളത്തിനകത്തും പുറത്തു നിന്നും ആളുകൾ എത്തുന്നത് ഇവിടം ത്രിമൂർത്തി സംഗമസ്ഥാനമായതിനാലാണ്. തിരുനാവായയിലെ കുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന നിളയിലെ സ്നാനവും ആരതിയും വലിയ ആത്മീയ അനുഭവമാണ് നൽകുന്നത്. മാഘമാസത്തിലെ പുണ്യദിനങ്ങളിൽ പുണ്യസ്നാനം നടത്തുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും ഉത്തമമായി കണക്കാക്കപ്പെടുന്നു. ഭാരതപ്പുഴയുടെ തെക്കെകരയിൽ നടത്തിയ അക്രമങ്ങൾ ഹൈദരാലിയുടെ അക്രമി സംഘത്തിലുണ്ടായിരുന്ന കണ്ണൂർ മാപ്പിളമാരാണ്. തിരുന്നാവായയുടെ നേരെ തെക്കേ കരയിലാണ് തവനൂർ. ഇവിടെ ഏതൊക്കെ ക്ഷേത്രങ്ങൾ നശിപ്പിച്ചുവെന്ന് വെള്ള വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഓത്താൻമാർ മഠം അഗ്നിക്കിരയാക്കിയത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുംഭമേളയ്ക്കെത്തിയവർ നിളാ സ്നാനം തുടരുകയാണ്. ഫെബ്രുവരി മൂന്നിന് കുംഭമേള അവസാനിക്കുന്നതുവരെ രാവിലെ നിളാ സ്നാനത്തിന് അവസരമുണ്ട്. തീരാ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് അതിൽ നിന്ന് മുക്തി ലാഭിക്കാനും, ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി നടത്തുന്ന ധന്വന്തരി പൂജ ഏറെ പ്രസിദ്ധമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ കോഴിക്കോട് സാമൂതിരി രാജാവിന്റെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. തിരുനാവായയിൽ ദർശനം നടത്തുന്നവരിൽ നല്ലൊരു ഭാഗവും തൃപ്രങ്ങോട്ടും, തവനൂർ ബ്രഹ്മക്ഷേത്രത്തിലും, ശിവക്ഷേത്രത്തിലും ദർശനത്തിനെത്താറുണ്ട്. ശിവക്ഷേത്രത്തിൻ്റെ തെക്കുള്ള വേദപാഠശാലയായ ഓത്താൻമാർ മഠം പരശുരാമനും, വസിഷ്ഠാദി മുനിമാരും തുടങ്ങി വെച്ച കേരളത്തിലെ ആദ്യ വേദ പാഠശാലയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഈ തീർത്ഥ സങ്കേതത്തിലെ ബ്രഹ്മാവിൻ്റെ ക്ഷേത്രമാണ് മൈസൂർപ്പട മുച്ചൂടും മുടിച്ചത്. ദക്ഷിണകാശി' എന്നൊരു അപരനാമവും തിരുനാവായയ്ക്കുണ്ട്. നിശബ്ദമാക്കപ്പെട്ട സത്യങ്ങൾ കുംഭമേളയിലൂടെ ചരിത്രമാകും. നിളാതീരത്തെ ഈ ജനസാഗരം അതിനുള്ള തെളിവാണ്. ഫെബ്രുവരി മൂന്നിന് മകം നാളില്‍ രാവിലെ നടക്കുന്ന അമൃതസ്‌നാനത്തോടേയും യതിപൂജയോടെയുമാണ് മഹോത്സവം സമാപിക്കുന്നത്. follow : jayaargroups.blogspot.com https://www.instagram.com/stories/a.h.jayaram

No comments:

Post a Comment