Thursday, 25 December 2014

GHAR-VAPASI : THE DEATH WARRANT FOR 'VOTE-BANK POLITICS'

ഹിന്ദു മതത്തിലേക്കുള്ള പരാവർത്തനതിനെതിരെ കേരളത്തിൽ നിന്നുള്ള വേണുഗോപാൽ ഉൾപ്പെടെ ചിലർ പാർലമെന്റിൽ അനാവശ്യ ബഹളം വെച്ചത് കോണ്‍ഗ്രസ് പാർട്ടി യുടെ നിരാശയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ജനങ്ങൾ നോക്കി കണ്ടത്.

ജനത്തിന് വേണ്ടി പറയേണ്ട എന്തെല്ലാം...കിടക്കുന്നു! ഇവർ ശബ്ദിക്കാറുണ്ടോ ? ഇല്ല...അതാണ് ശരി.

'മതേതര ഇന്ത്യ' എന്നൊക്കെ പറയുമെങ്ങിലും കോണ്‍ഗ്രസ്‌ ഇവിടെ ഭരിച്ചത് മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വേറിട്ട്‌ നിറുത്തി തന്നെ യായിരുന്നു.അങ്ങനെ അല്ലായിരുന്നു വെങ്ങിൽ ഇവർ നിർബന്ധ മതം മാറ്റ ബില്ലിനെ എതിർക്കണോ..?

ഇവിടെ വിഷയം അതൊന്നും അല്ല; പരാവർത്തന ത്തിലൂടെ തകരുന്നത് കോണ്‍ഗ്രസ് പാർട്ടി യുടെ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ യാണെന്ന തിരിച്ചറിവ് ആണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നതും.പരാവർത്തനം തികച്ചും നിയമപരമാണ്.ഹിന്ദു മിഷൻ,ആര്യ സമാജം,അയ്യപ്പ സേവാ സംഘം എന്നിവർക്ക് പരാവർത്തന സർട്ടിഫിക്കറ്റ് നൽകുവാനുള്ള അധികാരം 1966ൽ കേരള സർക്കാർ നല്കിയിടുള്ളതാണ്.മാത്ര മല്ല 150 രൂപ അടച്ച് ദേവസ്വം വകയുള്ള അമ്പലങളിൽ പരാവർത്തന ശുദ്ധികർമ്മം ചെയ്യുവാനുള്ള സംവിധാനവും ഉണ്ട്.

വികസനത്തിന്‌ പലപ്പോഴും വോട്ട്-ബാങ്ക് രാഷ്ട്രീയം വിലങ്ങ് തടി ആകാറുണ്ട്.പച്ചാളത്തെ മേൽപാലം അട്ടിമറിക്കപ്പെട്ടത് ഇതിന് ഒരു ഉദാഹരണം മാത്രം.മോദിജി യുടെ 'സദ്‌ഭാവന മിഷൻ'
ഇതിനെല്ലാം വ്യക്തമായ മറുപടി വളരെ നേരത്തെ നല്കിയതാണ്.വോട്ട്-ബാങ്ക് രാഷ്ട്രീയത്തിൽ നിന്നും നമുക്ക് മോചനം ആവശ്യമാണ് എങ്കിൽ മാത്രമേ നല്ലൊരു ഭാരതം കെട്ടിപ്പടുക്കുവാൻ നമുക്ക് കഴിയുകയുള്ളൂ.

No comments:

Post a Comment