Monday, 29 December 2014

MISSING PLANE: INDONESIA ASKS HELP

കാണാതായ എയർ ഏഷ്യയുടെ QZ 8501 വിമാനത്തി നായുള്ള തിരച്ചിൽ തുടരുന്ന 3 ആം ദിവസത്തിൽ കടലിനടിയിലെ തിരച്ചിലിനായി ഇൻഡോ നേഷ്യ യുഎസ് സഹായം തേടി.

ജാവ കടലിന് മുകളിൽ തിരച്ചിൽ നടക്കുന്നത്തിനിടയിൽ വെള്ളത്തിന്‌ മുകളിൽ എണ്ണ പടർന്ന് കിടക്കുന്നതായുള്ള റിപ്പോർട്ട്‌കൾ പുറത്ത് വന്നിരുന്നു.ഇവിടം കേന്ദ്രികരിച്ചാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്.10 ഓളം കപ്പലുകളും 30 ഹെലികോപ്ടരുകളും ഒപ്പം മത്സ്യതൊഴിലാളികളും തിരച്ചിലിന്റെ ഭാഗമായി.എന്നാൽ വിമാനവുമായി ബന്ധപെട്ട യാതൊന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല.

32000 അടി ഉയരത്തിൽ പറന്നിരുന്ന  വിമാനം മോശമായ കാലാവസ്ഥയെ തുടർന്ന് 38000 അടി ഉയരത്തിലേക്ക് ഗതി മാറ്റി പറക്കുവാൻ അനുമതി തേടിയെങ്കിലും മറ്റൊരു വിമാനം ഈ ദിശയിൽ പറക്കുന്നതിനാൽ അനുമതി കിട്ടിയില്ല.പിന്നീട് വിമാനം റഡാറിൽ നിന്നും അപ്രതക്ഷ്യ മാവുകയും ചെയ്തു.

2001 നിൽ ആണ് ചെലവ് ചുരിങ്ങിയ ഈ വിമാന സർവീസ് ആരംഭിക്കുന്നത്.ജോലിക്കാർക്ക് അവശ്യമായ വിശ്രമവും മറ്റും നല്കി,യാത്രാക്കാർക്ക് 100 ശതമാനം സുരക്ഷയും ഉറപ്പാക്കിയാണ് എയർ ഏഷ്യ സർവീസ് നടത്തിയിരുന്നതെന്ന് സീ ഈ ഓ ടോണി ഫെർണാണ്ടാസ് പറഞ്ഞു.


No comments:

Post a Comment