Sunday, 29 December 2024
Saturday, 28 December 2024
ആരാരും കാണാതെ
*ആരാരും കാണാതെ...*
രോഷ്‌ണീസ് എർത്ത് എയിഞ്ചൽ സിന്റെ വിന്റർ ഫെസ്റ്റ് 2024 ൽ പങ്കെടുക്കുവാൻ ചെറായിലെ ബ്രാകിഷ് കായൽ റിസോർട്ടിന്റെ കവാടം എത്തുമ്പോൾ
ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യസാഗർ ഈണം പകർന്ന് ജയചന്ദ്രൻ ആലപിച്ച ചന്ദ്രോത്സവത്തിലെ ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ... ഈ വരികളുടെ സംഗീതം കേൾക്കാമായിരുന്നു.
എനിക്കും എന്റെ സഹധർമ്മിണിക്കും ഈ വരികളോട് അഭേദ്യമായ ബന്ധം ഉണ്ട്. മറ്റൊന്നും അല്ല എന്റെ വിവാഹം കഴിഞ്ഞ് എറണാകുളത്തേക്ക് യാത്ര തിരിക്കുന്നതിന് മുന്നെയായി കല അമ്മയുടെയും അവരുടെ ചേട്ടൻമ്മാരുടെയും ഏട്ടത്തിമാരുടെയും കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ ലൗഡ് സ്പീക്കറിലൂടെ ഉയർന്ന് കേട്ടത് ഈ വരികൾ ആയിരുന്നു. ബ്രാക്കിഷിന്റെ കവാടം കടന്ന് ചെല്ലുമ്പോൾ ഒരിക്കൽ കൂടി ഈ വരികൾ കേട്ടപ്പോൾ ഞാൻ ഒരു നിമിഷം 2006 ലേക്ക് തിരിച്ചു പോകുകയായിരുന്നു.
ഏതെങ്കിലും യുട്യൂബ് ചാനലിൽ നിന്നും ആയിരിക്കും ഈ ഗാനം വെച്ചിരിക്കുന്നത് എന്ന ധാരണയിൽ ആയിരുന്നു ഞാൻ. എന്നാൽ പ്രധാന ഹാളിൽ കടന്നെത്തുമ്പോൾ ആണ് മനസിലാകുന്നത് ഗാനം ആലപിച്ചിരുന്നത് യുവ സംഗീത സംവിധായകനും ഗായകനുമായ പ്രസാദ് ആയിരുന്നെന്ന്.
പ്രസാദിന്റെയും ബിനീഷിന്റെയും കഴിവിനെക്കുറിച്ച് രോഷ്നി എന്നോട് നേരത്തെ പറഞ്ഞിട്ടുള്ളതാ. ഈ വേദിയിൽ വെച്ച് രണ്ട് മികച്ച കലാകാരൻമാരെ എനിക്ക് പരിചയപ്പെടുവാൻ സാധിച്ചു. പ്രസാദ് പൊന്നാനിയെയും ബിനീഷ് കതിരേറ്റത്തെയും.
വിന്റർ ഫെസ്റ്റ് 2024 പ്രോഗ്രാമിന്റെ ഹൈലൈറ്റ് എന്ന് പറയാവുന്നത് പ്രസാദിനെയും ബിനീഷിനെയും കൂടാതെ പാലക്കാട് നിന്നെത്തിയ കൊച്ചു ഗായിക അനാമികയുടെയും അന്ന വിനോദിന്റെയും അവന്തികയുടെയും പെർഫോമെൻസ് തന്നെയായിരുന്നു.
പ്രസാദ് പൊന്നാനി ഒരു മികച്ച ഗായകനും സംഗീത സംവിധായകനും കൂടിയാണ്.ഭാവി ശ്രമങ്ങൾക്ക് പ്രസാദിന് എല്ലാ ആശംസകളും നേരുന്നു. ഇന്ത്യ യിലുടനീളമുള്ള കൂടുതൽ യുവാക്കളെ നിങ്ങൾ പ്രചോദിപ്പിക്കട്ടെ.
© 2024 jayaar
Tuesday, 10 December 2024
ആനയും അമ്പാരിയും ഇല്ലാതെ എന്ത് ഉത്സവം
*ആനയും അമ്പാരിയും ഇല്ലാതെ എന്തോന്നുത്സവം*!
_പാരമ്പര്യങ്ങളെ അനുസ്മരിക്കാൻ ഒത്തുചേരുന്ന ഈ ആഘോഷങ്ങൾ സംസ്ഥാനത്തിന്റെ മതപരമായ വൈവിധ്യത്തെ കോർത്തിണക്കുന്നതാണെങ്കിലും ഇന്ന് സ്ഥിതിയാകെ മാറിമാറിഞ്ഞിരിക്കുന്നു._
ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും, ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന മാറ്റിടങ്ങളിലേക്കും മുഴുവൻ പരന്ന് പ്രദേശമാകെ ഐശ്വര്യം പരത്തുന്നു എന്നാണ് ഉത്സവത്തെ സംബന്ധിച്ചുള്ള വിശ്വാസം. ഉത്സവം ആഘോഷിക്കുന്നതിലെ സത്യസന്ധതയാണ് പഴയകാലം മുന്നോട്ട് വച്ചതെങ്കിൽ ഇന്ന് അതാണോ സ്ഥിതി?!
ഉത്സവങ്ങള്‍ക്ക് ഉണ്ടായിരുന്ന നന്‍മയും തനിമയും ശാലീനതയും നഷ്ടമായിരിക്കുന്നു .ഇപ്പോള്‍ എല്ലാം സ്‌പോന്‍സറിങ്ങാണ്.
ചാനല്‍ പരിപാടികള്‍ക്കിടയില്‍ പറയുംപോലെ ഉത്സവങ്ങളുടെ ഓരോ ഭാഗവും നാട്ടിലെ സാമ്പത്തിക ശേഷി കൂടുതല്‍ ഉള്ളവര്‍ സ്‌പോന്‍സര്‍ ചെയ്യുകയാണ്. സമ്പന്നരുടെ പണക്കൊഴുപ്പാണ് ഇപ്പോള്‍ നമ്മുടെ ഉത്സവങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടുന്നത്. ഉത്സവത്തിന് കൊടിയേറാന്‍ കൊടിമരത്തില്‍ ചേര്‍ക്കേണ്ട കൊടിക്കൂറ വരെയും സ്‌പോന്‍സറിങ്ങിലൂടെ കണ്ടെത്തുകയാണ്.
ഉറക്കമൊഴിയാന്‍ തയ്യാറായിരുന്ന ഒരു പഴയകാലമൊന്നുണ്ടായിരുന്നു എനിക്ക്. നാട്ടിലെ ഏഴ് പകലും രാവും ചലനാത്മകമായി നിര്‍ത്തിയ ഉത്സവ രാവുകൾ ഒളിമങ്ങുകയാണോ?
വീടിന് അടുത്ത അമ്പലത്തിലെ ഉത്സവം കാണുവാന്‍ പോവുക എന്നത് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായിരുന്നു. ആബാലവൃദ്ധമാണ് ഉത്സവത്തിനായി എത്തിയിരുന്നത്.
വെടിക്കെട്ട് കഴിഞ്ഞുള്ള
രാത്രിയിലെ കലാപരിപാടികള്‍ കാണാൻ മുൻനിരയിൽ ഇരിപ്പിടം കണ്ടെത്താനുള്ള ഓട്ടം ഉണ്ടല്ലോ അതിപ്പോഴും മറന്നിട്ടില്ല.
ഉത്സവ പറമ്പിള്‍ ഇല്ലാത്തതായി ഒന്നുമില്ല. ഒരിടത്ത് പണം വച്ചുള്ള ചീട്ട് കളി. മറ്റൊരിടത്ത് ഒന്ന് വച്ചാല്‍ രണ്ട് കിട്ടും, രണ്ട് വച്ചാല്‍ നാല് കിട്ടും എന്നു പറയുന്ന കുലുക്കി കുത്ത്. തൊട്ടടുത്ത് ആന-മയില്‍-ഒട്ടകം, മണിയടിയും തട്ടുംമുട്ടുമായി കപ്പലണ്ടിയും പട്ടാണിയും വില്‍ക്കുന്നവര്‍. ചാന്തും കണ്‍മഷിയും പൊട്ടും വളയും റിബണും വില്‍ക്കുന്ന വച്ചുവാണിഭ കച്ചവടക്കാരുടെ നീണ്ട നിര. ബലൂണും പീപ്പിയും തോക്കും പൊട്ടാസും പാവയും ഒക്കെയായി മറ്റൊരു കൂട്ടര്‍. ചുക്കു കാപ്പിയും പപ്പട ബോളിയും വില്‍ക്കുന്നവര്‍ വേറെ. ഉത്സപറമ്പുകളില്‍ ഇല്ലാത്തതായി ഒന്നുമില്ല എന്നു പറയുന്നത് വളരെ ശരിയാണ്.
എല്ലാം കൂടിച്ചേരുന്ന ഇടമായിരുന്നു ഉത്സവ പറമ്പുകള്‍. പലപ്പോഴും കഥകളിയും ഓട്ടന്‍ തുള്ളലും ഞാൻ കാണാറുണ്ടായിരുന്നില്ല. നാടകവും കഥാപ്രസംഗവും ബാലയുമൊക്കെയാകും മറ്റ് കലാപരിപാടികള്‍. നേരം വെളുക്കുവോളം ഉള്ള പരിപാടികൾ. ഇന്ന് അതൊക്കെ പോയി. രാത്രി 10 മണി കഴിഞ്ഞാൽ ശബ്ദം പാടില്ല. അതുകൊണ്ട് 10 മണിക്ക് ശേഷം പരിപാടികൾ ഒന്നും ഇല്ലാതായി. ഈ നിയമം മൂലം കുറെ കലാകാരന്മ്മാരുടെ കഞ്ഞികുടി മുട്ടിച്ചു എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ഇപ്പോൾ ആനകൾക്ക് കൂടെ നിയന്ത്രണം വന്നതോടെ ഉത്സവത്തിന്റെ ഹരം തന്നെ ഇല്ലാതായി. എന്നാൽ അർദ്ധരാത്രി വരെ തുറന്നിരിക്കുന്ന പെട്ടിക്കടകളും, അവിടെ തടിച്ചു കൂടുന്ന സാമൂഹ്യ വിരുദ്ധരും ഒന്നും പ്രശ്നമല്ലത്രേ!
എന്റെ കുട്ടിക്കാലത്ത് ഉത്സവത്തിന് പോയികൊണ്ടിരുന്നത് മസാല ദോശ കഴിക്കാനായിരുന്നു വെന്ന് കോറിയോ ഗ്രാഫർ രോഷ്ണി വിജയകൃഷ്ണൻ.
എന്റെയൊക്കെ കുട്ടിക്കാലത്ത് വൃതം നോറ്റ് ആണ് ഉത്സവത്തിന് പങ്കെടുത്തിരുന്നത്. ഇന്ന് ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ? മറ്റുള്ളവരുടെ കുറ്റോം കുറവും പറഞ്ഞു വൃതം നോക്കുന്നതിലും അർത്ഥം ഇല്ല. ഭഗവാനെ സ്തുതിച്ചത് കൊണ്ട് ഭഗവാൻ ഒന്നും തരില്ല. നമ്മൾ നമ്മളെ തന്നെ വിലയിരുത്തി നല്ല കർമ്മങ്ങൾ ചെയ്യുക. ഒരു ചോദ്യത്തിന് ഉത്തരമായി അവർ പറഞ്ഞു.
ഇന്നത്തെ പോലെ ആന നിയന്ത്രണങ്ങൾ ഒന്നും അന്ന് ഉത്സവങ്ങളിൽ പതിവില്ലാതിരുന്നു.
ഉത്സവസ്ഥലത്ത് കുട്ടികളെയും കൂട്ടി പോകുന്നത് ആന ചന്ദം കാണാൻ തന്നെയാണ്. പൂരങ്ങളിൽ ആനകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം വഴി എല്ലാവിധമായ സാമൂഹിക തിന്‍മകളും സാമൂഹിക വിരുദ്ധരും ചേര്‍ന്ന് ഉത്സവങ്ങള്‍ ഹൈജാക്ക് ചെയ്യുകയല്ലേ എന്ന് കരുതുന്നതിൽ എന്താണ് തെറ്റ്!?
Monday, 9 December 2024
Brackish Kayal Resort
*Brackish Kayal Resort*
Cherai, Kochi, Kerala
This vacation, Explore the enchanting backwaters of Kerala and make wonderful memories with your family and friends. Paddle through calm lake in a kayak, enjoy a fun ride in a pedal boat, try your luck at fishing, taste delicious local food while floating on the water and more fun activities waiting for you!
15+ Cultural Experiences
20+ Activities
For information
+91 77366 59769
Saturday, 7 December 2024
Leena Theatre
*കോട്ടയ്ക്കല്‍ ലീനയ്ക്ക് അന്‍പതാണ്ട്;*
കോട്ടയ്ക്കലിലെ ആദ്യകാല തിയേറ്ററുകളിലൊന്നായ ലീന സുവർണജൂബിലിയിലേക്ക് കടക്കുമ്പോൾ ലീനയിൽ സിനിമ കണ്ട അനുഭവം പങ്ക് വെക്കുകയാണ് കോട്ടക്കലിലെ പ്രമുഖ വ്യവസായി ബാലകൃഷ്ണന്റെ മകളും കോറിയോ ഗ്രാഫറുമായ രോഷ്‌ണി വിജയകൃഷ്ണൻ.
_അഞ്ചുപതിറ്റാണ്ടുമുൻപാണ് എം.കെ. രാമുണ്ണിനായർ എന്ന മാനുക്കുട്ടൻനായർ കോട്ടയ്ക്കലിൽ ലീന തിയേറ്റർ ആരംഭിക്കുന്നത്. രോഷ്‌ണി വിജയകൃഷ്ണന്റെ വീടിനോട് ചേർന്നായിരുന്നു. ബാലകൃഷ്ണന്റെ അടുത്ത ചങ്ങാതിയായ മാനുകുട്ടൻ നായർ ഓരോ സിനിമയുടെ റിലീസിനും ബാലകൃഷ്ണനായി ഒരു സീറ്റ് ഒഴിച്ചിടുന്ന പതിവും ഉണ്ടായിരുന്നു._മാനുകുട്ടൻ _നായരുടെ മകനും രോഷ്‌ണിയും കോട്ടക്കലിലെ എൻ എസ് എസ് സ്കൂളിലെ വിദ്യാർത്ഥികളുമായിരുന്നു._
അച്ഛനും അമ്മയും ഒപ്പം സിനിമ കാണാൻ ചെല്ലുമ്പോൾ ഞാൻ കൈക്കുഞ്ഞായിരുന്നു എന്ന് അമ്മ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അതായിരിക്കണം എന്റെ കോട്ടക്കലിലെ ആദ്യത്തെ തീയറ്റർ സിനിമ. പക്ഷേ, തീർച്ചയായും അത് ഓർത്തിരിക്കാൻ സാധ്യതയില്ലല്ലോ.
അച്ഛനും അമ്മയും തീയറ്റർ പോയി ഒരുപാട് സിനിമകൾ കാണുന്ന കൂട്ടത്തിലായിരുന്നു. ആ പാരമ്പര്യം ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട്. ഒരു പക്ഷേ ഈ സിനിമ കമ്പം തന്നെയാകാം കലയോട് കൂടുതൽ ബന്ധം ഉണ്ടാക്കാൻ പ്രേരിപ്പിച്ചതും.
ഞാൻ രാവിലെ സ്കൂളിലേക്ക് പോകുന്നതും വൈകുന്നേരം തിരിച്ചു വരുന്നതും നടന്നായിരുന്നു. ലീനയുടെ മുന്നിൽ എത്തുമ്പോൾ ഞാനൊന്ന് നിൽക്കും. മറ്റൊന്നുമല്ല ഗേറ്റിന് മുന്നിലിരിക്കുന്ന സിനിമാ പോസ്റ്ററുകളിലെ താര പ്രതിഭകളെയും നോക്കി നിന്ന്, ആസ്വദിച്ചു പിന്നീടുള്ള ആ നടത്തത്തിന് പ്രത്യേക ഒരു സുഖം തന്നെയായിരുന്നു എനിക്ക്.
അമ്മയോട് മാത്രം പറഞ്ഞു അച്ഛൻ അറിയാതെ വളരെ രഹസ്യമായി ചേട്ടനോടും ചേച്ചിമാരോടും ഒപ്പം മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലീനയിൽ പോയി സിനിമ കണ്ടിട്ടുണ്ട്.
സിനിമ കഴിഞ്ഞു വീട്ടിലേക്കു വരാൻ ഷോർട്കട്ട് ഉണ്ടെങ്കിലും രാത്രി ആരും ആ വഴി നടക്കാറില്ലാത്തതിനാൽ പ്രധാന വഴി തന്നെ വരേണ്ടി വന്നു. അച്ഛന്റെ കടയുടെ മുന്നിലൂടെ വേണം വരാൻ. ഫസ്റ്റ് ഷോ കഴിഞ്ഞു ആളുകൾ പോകുമ്പോൾ കച്ചവടം ഉള്ളത് കൊണ്ട് ഷോ കഴിഞ്ഞ ശേഷം മാത്രമേ അച്ഛൻ കട അടക്കാറുളൂ. അച്ഛൻ കടയിൽ ഇരിക്കുന്നത് കണ്ട് ഞങ്ങൾ പകച്ചു. പെട്ടെന്നു തന്നെ ഞങ്ങൾ സിനിമ കണ്ടിറങ്ങിയവരുടെ പുറകിൽ മറഞ്ഞു നടന്ന് ജംഗ്ഷനിൽ എത്തി. അച്ഛന് ഞങ്ങളെ
കാണാൻ കഴിഞ്ഞില്ല എന്ന വിശ്വാസത്തിൽ പിന്നെ ഓടി വീട്ടിൽ കയറി.
ഇന്ന് അതേക്കുറിച്ചൊക്കെ ഓർക്കുമ്പോൾ ചിരിയും, ഒപ്പം അച്ഛനെ പറ്റിച്ച് സിനിമക്ക് പോയതോർക്കുമ്പോൾ സങ്കടവും വരും. എത്ര പെട്ടെന്നാണ് വർഷങ്ങൾ പോയത്.
ലവ് ഇൻ സിങ്കപ്പൂർ, ഏഴാം കടലിനക്കരെ, മദനോത്സവം, തച്ചോളി അമ്പു, മഞ്ഞിൽ വിരിഞ്ഞപൂക്കൾ അങ്ങനെ ഒട്ടു മിക്ക സിനിമകളും ഞാൻ ലീനയിൽ തന്നെയാണ് കണ്ടത്. ലീനയിൽ ഞാൻ 14 തവണ കണ്ട സിനിമയാണ് ആലിബാബയും 41 കള്ളന്മാരും.
1974-ൽ പ്രേംനസീറും വിജയശ്രീയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അങ്കത്തട്ട് ' ആണ് ലീന തിയേറ്ററിൽ ആദ്യം പ്രദർശിപ്പിച്ച സിനിമ. കളർസിനിമകൾ പ്രചാരത്തിലായിത്തുടങ്ങിയ സമയമായിരുന്നു അത്. 2012-13 ൽ ആണ് തിയേറ്റർ മൾട്ടിപ്ലക്സ് ആകുന്നതും റിലീസ് സിനിമകൾ പ്രദർശിപ്പിച്ചുതുടങ്ങുന്നതും.
ഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്ക് എന്നും ഒരു എക്സ്പ്പീരി ഡേറ്റ് ഉണ്ടാവും! അവളുടെ വിവാഹ തിയതി. അന്നത്തോട് കൂടി അവളുടെ ഭർത്താവിന്റെ സ്വപ്‌നങ്ങൾ ആണ് അവളുടെയും. അങ്ങനെ ആയിരിക്കണം എന്നാണ് 'നാട്ടുനടപ്പ്'. എന്നാൽ എന്റെ ജീവിതം അങ്ങനെആയിരുന്നില്ല. എന്റെ ഭർത്താവും ഒരു സിനിമ കമ്പക്കാരൻ തന്നെ ആയിരുന്നതിനാൽ ധാരാളം സിനിമകൾ ഒരുമിച്ചു കണ്ടു. എറണാകുളത്തേക്ക് താമസം മാറി വന്നപ്പോൾ ഒരു സിനിമ കുടുംബത്തെ ഫാമിലി സുഹൃത്തായി കിട്ടിയതോടെ സിനിമ കാണൽ കൂടിയെന്ന് വേണം പറയാൻ.
Subscribe to:
Posts (Atom)