Saturday, 28 December 2024

ആരാരും കാണാതെ

*ആരാരും കാണാതെ...* രോഷ്‌ണീസ് എർത്ത് എയിഞ്ചൽ സിന്റെ വിന്റർ ഫെസ്റ്റ് 2024 ൽ പങ്കെടുക്കുവാൻ ചെറായിലെ ബ്രാകിഷ് കായൽ റിസോർട്ടിന്റെ കവാടം എത്തുമ്പോൾ ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യസാഗർ ഈണം പകർന്ന് ജയചന്ദ്രൻ ആലപിച്ച ചന്ദ്രോത്സവത്തിലെ ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ... ഈ വരികളുടെ സംഗീതം കേൾക്കാമായിരുന്നു. എനിക്കും എന്റെ സഹധർമ്മിണിക്കും ഈ വരികളോട് അഭേദ്യമായ ബന്ധം ഉണ്ട്. മറ്റൊന്നും അല്ല എന്റെ വിവാഹം കഴിഞ്ഞ് എറണാകുളത്തേക്ക് യാത്ര തിരിക്കുന്നതിന് മുന്നെയായി കല അമ്മയുടെയും അവരുടെ ചേട്ടൻമ്മാരുടെയും ഏട്ടത്തിമാരുടെയും കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ ലൗഡ് സ്പീക്കറിലൂടെ ഉയർന്ന് കേട്ടത് ഈ വരികൾ ആയിരുന്നു. ബ്രാക്കിഷിന്റെ കവാടം കടന്ന് ചെല്ലുമ്പോൾ ഒരിക്കൽ കൂടി ഈ വരികൾ കേട്ടപ്പോൾ ഞാൻ ഒരു നിമിഷം 2006 ലേക്ക് തിരിച്ചു പോകുകയായിരുന്നു. ഏതെങ്കിലും യുട്യൂബ് ചാനലിൽ നിന്നും ആയിരിക്കും ഈ ഗാനം വെച്ചിരിക്കുന്നത് എന്ന ധാരണയിൽ ആയിരുന്നു ഞാൻ. എന്നാൽ പ്രധാന ഹാളിൽ കടന്നെത്തുമ്പോൾ ആണ് മനസിലാകുന്നത് ഗാനം ആലപിച്ചിരുന്നത് യുവ സംഗീത സംവിധായകനും ഗായകനുമായ പ്രസാദ് ആയിരുന്നെന്ന്. പ്രസാദിന്റെയും ബിനീഷിന്റെയും കഴിവിനെക്കുറിച്ച് രോഷ്നി എന്നോട് നേരത്തെ പറഞ്ഞിട്ടുള്ളതാ. ഈ വേദിയിൽ വെച്ച് രണ്ട് മികച്ച കലാകാരൻമാരെ എനിക്ക് പരിചയപ്പെടുവാൻ സാധിച്ചു. പ്രസാദ് പൊന്നാനിയെയും ബിനീഷ് കതിരേറ്റത്തെയും. വിന്റർ ഫെസ്റ്റ് 2024 പ്രോഗ്രാമിന്റെ ഹൈലൈറ്റ് എന്ന് പറയാവുന്നത് പ്രസാദിനെയും ബിനീഷിനെയും കൂടാതെ പാലക്കാട് നിന്നെത്തിയ കൊച്ചു ഗായിക അനാമികയുടെയും അന്ന വിനോദിന്റെയും അവന്തികയുടെയും പെർഫോമെൻസ് തന്നെയായിരുന്നു. പ്രസാദ് പൊന്നാനി ഒരു മികച്ച ഗായകനും സംഗീത സംവിധായകനും കൂടിയാണ്.ഭാവി ശ്രമങ്ങൾക്ക് പ്രസാദിന് എല്ലാ ആശംസകളും നേരുന്നു. ഇന്ത്യ യിലുടനീളമുള്ള കൂടുതൽ യുവാക്കളെ നിങ്ങൾ പ്രചോദിപ്പിക്കട്ടെ. © 2024 jayaar

No comments:

Post a Comment