Thursday, 31 December 2015

അടി കപ്യാരെ കൂട്ട മണിക്ക് രണ്ടാം ഭാഗം!

വിജയബാബു വും സാന്ദ്രതോമസും ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത 'അടി കപ്യാരെ കൂട്ടമണി' ക്ക് രണ്ടാം ഭാഗം വരുന്നു.മുകേഷ് ,ധ്യാന്‍ശ്രീനിവാസന്‍,അജു വര്‍ഗീസ്,നീരജ് മാധവ് എന്നിവര്‍ അഭിനയിക്കുന്നു.

ACTION HERO BIJU

'1983' എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം എബ്രിന്‍ഷൈന്‍ സംവിധാനം ചെയ്യുന്ന
'ആ ക്ഷന്‍ ഹീറോ ബിജു' വില്‍ നിവിന്‍പോളി പ്രധാന കഥാപാത്രത്തെ അവത
രിപ്പിക്കുന്നു. ജനുവരി 22 ന് എല്‍ ജെ ഫിലിംസ്  ചിത്രം പ്രദര്‍ശനത്തിനു എത്തിക്കും.

Tuesday, 29 December 2015

അപ്പൂപ്പന്‍മ്മാരെക്കുറിച്ചും അമ്മയെ ക്കുറിച്ചും ഉള്ള കഥകള്‍ നാട്ടില്‍ സംസാരമായപ്പോള്‍ മുങ്ങി...

ഇറ്റലിയിലെ ഫസിറ്റ് സംഘത്തിലെ അംഗം സോണിയയുടെ പിതാവ് ....കാശ്മീര്‍ പ്രശ്നം വഷളാക്കിയത് നെഹ്‌റു ...
അപ്പൂപ്പന്‍മ്മാരെക്കുറിച്ചും അമ്മയെക്കുറിച്ചും ഉള്ള കഥകള്‍ പുറത്ത് വിട്ടത് പാര്‍ട്ടി പത്രം എന്നത് വിചിത്രം! കഥകള്‍ രാജ്യ ത് സംസാരമായപ്പോള്‍ നമ്മുടെ പയ്യന്‍ രാഹുല്‍ ഏവര്‍ക്കും പുതുവര്ഷആശംസകള്‍ നേര്‍ന്നു മുങ്ങി!
ഫോട്ടോ കടപ്പാട് : ജന്മഭൂമി 

Monday, 28 December 2015

ഉണ്ണിമുകുന്ദന്റെ ആക്ഷന്‍ ത്രില്ലര്‍ 'സ്റ്റൈല്‍' വെള്ളിയാഴ്ച

ഉണ്ണിമുകുന്ദന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'സ്റ്റൈല്‍' ജനുവരി ഒന്നിന്
എല്‍.ജെ ഫിലിംസ് പ്രദര്‍ശനത്തിനു എത്തിക്കും.ജാസി ഗിഫ്റ്റാന് സംഗീത
സംവിധാനം.

Friday, 25 December 2015

ഞാന്‍ മദ്യപിക്കും : റിമ

മലയാള സിനിമയിലെ രണ്ടാം കെട്ടുകാര്‍

മലയാളത്തിലെ 50 കോപ്പിയടി സിനിമകൾ

മലയാളത്തിലെ 50 കോപ്പിയടി സിനിമകൾ

എന്റെ മാവും പൂത്തെ...

മോദിക്ക് നന്ദി അറിയിച്ച് അഫ്ഖാന്‍ ജനത ;പ്രൊഫൈല്‍ ചിത്രം മോദിയുടെതാക്കി യുവാക്കള്‍

ഇന്ത്യ അഫ്ഖാനിസ്താന് നിര്‍മ്മിച്ച്‌ നല്‍കിയ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി അഫ്ഖാനിസ്താനിലെ 500 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും പ്രക്യാപിച്ചു.

അഫ്ഖാനിസ്താനില്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന പലരുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ മോദി യുടെതാക്കി മാറ്റിയിരിക്കുന്നു.തങ്ങളുടെ ദരിദ്ര രാജ്യത്തെ സ്നേഹിക്കുകയും,സഹായിക്കുകയും ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രിയോടും ഇന്ത്യയോടും കടപ്പെട്ടിരിക്കുന്നതായി ആയിരങ്ങള്‍ അവരുടെ പേജുകളില്‍ കുറിച്ചു.

ടു കണ്‍ട്രീസിന് മികച്ച ഇനീഷ്യല്‍

കാനഡയുടെ പചാതലത്തില്‍ നര്‍മ്മത്തില്‍ തീര്‍ത്ത പ്രണയ കഥയാണ് ഷാഫി സംവിധാനം ചെയ്ത 'ടു കണ്‍ട്രീസ്‌'.ക്രിസ്തുമസിന് പ്രദര്‍ശനം ആരംഭിച്ച ചിത്രങ്ങളില്‍ മികച്ച അഭിപ്രായം നേടാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു.ദിലീപും മമത മോഹന്‍ദാസുമാണ് പ്രധാന വേഷത്തില്‍.രണ്ടാം സ്ഥാനത്തിന് അര്‍ഹമായി നില്‍ക്കുന്നത് നവാഗത സംവിധായകന്‍ ജോണ്‍ വര്‍ഗിസ് സംവിധാനം  ചെയ്ത 'അടി കപ്യാരെ കൂട്ട മണി' എന്ന ചിത്രമാണ്‌.ഒരു ബോയ്സ് ഹോസ്ടലിന്റെ പചാതലത്തില്‍ നര്‍മത്തില്‍ പറയുന്ന കഥ പ്രേഷകരെ ആകര്‍ഷിച്ചിട്ടുണ്ട്.

ഒരു ദിവസം മുന്നേ പ്രദര്‍ശനത്തിന് എത്തിയ ദുല്‍ക്കര്‍സല്‍മാന്റെ 'ചാര്‍ലി' ക്ക് എല്ലാത്തരം പ്രേഷകരേയും ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.ഇതേ ദിവസം തന്നെ പ്രദര്‍ശനം ആരംഭിച്ച മഞ്ജവാരിയരുടെ 'ജോ ആന്‍ഡ്‌ ദ ബോയ്‌' കാണികള്‍ അപ്പാടെ തള്ളി.


Thursday, 24 December 2015

ഫുഡ്‌ അഡിറ്റീവ്സ് കുട്ടികളില്‍ പെരുമാറ്റ വൈകല്യം ഉണ്ടാക്കും..!

എന്താണ് ഫുഡ്‌ അഡിറ്റീവ്സ്? ഭക്ഷണ സാധനങ്ങള്‍ ദീര്‍ഘനാള്‍ കേട് കൂടാതെ ഇരിക്കാനും നിറം,മണം,രുചി വര്‍ധിപ്പിക്കാനും,എണ കാറക്കാതിരിക്കാനും,പൂപ്പല്‍ ഒഴിവാക്കാനും,കൊഴുപ്പ്നല്‍കാനും ഭ ക്ഷണത്തില്‍ ചേര്‍ക്കുന്ന അന്യവസ്തുക്കളെ യാണ് 'ഫുഡ്‌ അഡിറ്റീവ്സ്' എന്ന് പറയുന്നത്.

വീട് കളില്‍ ഭക്ഷണം ഉണ്ടാക്കാതെ പുറമേ നിന്നും വാങ്ങുന്ന ഭക്ഷണം വെച്ച് വിളമ്പുന്ന അമ്മമാര്‍ ഇനിയെങ്കിലും ശ്രദ്ധിച്ചാല്‍ നന്ന്.നിങ്ങള്‍ ഹോട്ടലില്‍ നിന്നോ ബേക്കറി കളില്‍ നിന്നോ വാങ്ങുന്ന ഭക്ഷണം നിങ്ങളുടെ കുട്ടിക്ക് ഉണ്ടാക്കുന്ന ദോഷം വളരെ വലുതാണ്.വെജ് എന്ന് പറഞ്ഞ് വാങ്ങുന്ന ചില്ലി ഗോബി പോലും അപകടമാണെന്ന് അറിയുക.ഇതില്‍ ധാരാളം ട്രാന്‍സ്ഫാറ്റ് അടങ്ങിയിരിക്കുന്നു.ഇത് ആരോഗ്യ പ്രശ്നങ്ങളാല്‍ നിങ്ങളെ വീര്‍പ്പ് മുട്ടിക്കാന്‍ തുടങ്ങും.

ഫുഡ്‌ കളറും,ഫുഡ്‌ അഡിറ്റീവ്സും കലര്‍ന്ന ഭക്ഷണം കുട്ടികളില്‍ എത്തുന്നതോടെ പെരുമാറ്റ വൈകല്യം ഉണ്ടാകുന്നതായി ബ്രിട്ടന്‍ സ്റ്റാന്‍ദേര്‍ട് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.നിങ്ങള്‍ വാങ്ങുന്ന പാക്കറ്റ് ഫുഡില്‍,ബിസ്കറ്റിന്റെ കവറിനു മുകളില്‍ അറിയാത്ത പല വസ്തുക്കളുടെയും പേരും നമ്പറും കാണും.എന്നാല്‍ ഇത് എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിചിട്ടുണ്ടോ? ഇല്ല എന്നതാണ് സത്യം.

Wednesday, 23 December 2015

ശബരിമല : കേരള പോലീസ് പരാജയം; നിയന്ത്രണം കേന്ദ്ര സേനക്ക്

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ കേരള പോലീസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര സേന നിയന്ത്രണം ഏറ്റെടുത്തു.

കഴിഞ്ഞ ദിവസം നടപ്പന്തലിലെ തിക്കിലും തിരക്കിലും പെട്ട് മുപ്പതോളം അയ്യപ്പന്‍മ്മാര്‍ക്ക് പരിക്കേല്‍ക്കുകയും പമ്പയില്‍ അയ്യപ്പന്‍മ്മാര്‍ക്ക് പോലീസില്‍ നിന്നും മര്‍ദനം ഏല്‍ക്കുകയും ചെയ്തിരുന്നു.

വെര്‍ച്ചല്‍ കൂ വിലും സാധാരണ ക്യൂ  വിലും നില്‍ക്കുന്ന അയ്യപ്പന്‍മ്മാരെ ഇപ്പോള്‍ ഒരേ പോലെ കേന്ദ്ര സേന കടത്തി വിടാന്‍ തുടങ്ങിയതോടെ നടപന്തലിലെ തിരക്ക് ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.മിനിറ്റില്‍ 90 ഓളം അയ്യപ്പന്‍മ്മാര്‍ക്ക് പതിനെട്ടാം പടി ചവുട്ടാന്‍ കഴിയുന്നുണ്ട്.കഴിഞ ദിവസങ്ങളില്‍ പമ്പ മുതല്‍ അയ്യപ്പന്മാരെ തടഞ്ഞിരുന്നു.ഇതുമൂലം ദര്‍ശനത്തിന് 12 മണികൂര്‍ വരെ കാത്ത് നില്‍ക്കെണ്ട അവസ്ഥയും പലര്‍ക്കും ഉണ്ടായി.

പണ്ഡിറ്റ്‌ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൌസല്യ യോജന യിലൂടെ നേടു മാസവരുമാനം

യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ആരംഭിച്ച പണ്ഡിറ്റ്‌ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ യോജന യിലൂടെ ഈ വര്ഷം 22,500 പേര്‍ക്ക് തൊഴില്‍.

3 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആറായിരം രൂപയും ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് 15 000 രൂപയുമാണ് പ്രതിമാസ ശബളം.വിദേശത് നിന്നും മടങ്ങി വന്നിട്ടുള്ളവര്‍ക്ക് 25 000 രൂപവരെ ലഭിക്കും.ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 15 000 കോടി രൂപ യാണ് മാറ്റി വെച്ചിരിക്കുന്നത്.

ശാന്തദേവി അവാര്‍ഡ്‌ അഞ്ജു അഷറഫിന്

പ്രശസ്ത ചലച്ചിത്ര നടി ശാന്തദേവി യുടെ പേരില്‍ നടത്തി വരുന്ന മികച്ച റിപ്പോര്‍ട്ടര്‍ ക്കുള്ള അവാര്‍ഡ്‌ അഞ്ജു അഷറ
ഫിന് ( നാന സിനിമ വാരിക ) കോഴിക്കോട് എം എല്‍ എ പ്രദീപ്‌ കുമാര്‍ സമ്മാനിക്കുന്നു. കോഴിക്കോട് ടൌണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കാഞ്ചനമാല മുഖ്യതിഥി യായിരുന്നു.

Tuesday, 22 December 2015

ബാജിരാവോ മസ്താനിക്ക് കളക്ഷന്‍ ഏറുന്നു

കഴിഞ ആഴ്ച രണ്ടു ബിഗ്‌ ബഡജറ്റ് ചിത്രങ്ങളാണ്‌ പ്രദര്‍ശത്തിനു എത്തിയത്.'ദില്‍വാലെ'യും ബാജിരാവോ മസ്താനിയും.

ഈ രണ്ടു ചിത്രങ്ങള്‍ക്കും ബോക്സ്‌ ഓഫീസില്‍ ചലനം സ്തൃടിക്കാന്‍ കഴിഞ്ഞില്ല.പ്രതേകിച്ചും ഷാരൂഖി ന്റെ ദില്‍വാലെക്ക്.ഇന്ത്യ യിലെ പല തീയേറ്ററുകളിലും ദില്‍വാലെ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല.പ്രദര്‍ശിപ്പിച്ച ശാല കളില്‍ അടിയും ബഹളവും.ഡല്‍ഹി.പഞ്ചാബ്‌,ഉത്തര്‍പ്രദേശ്‌ എന്നിവിടഘളില്‍ ചിത്രം വിതരണത്തിന് എടുത്തവര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

ആദ്യ ദിവസം കളക്ഷന്‍ മോശ മാ യെങ്ങിലും പിന്നീട് സഞ്ജയ് ലീല യുടെ മസ്താനിക്ക് കളക്ഷന്‍ ഏറിയിരിക്കുന്നു.

Passenger Van Attacked in Pakistan

പാക്കിസ്ഥാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ പെട്ട ആളെ ആശുപത്രി
യിലേക്ക് കൊണ്ട് പോകുന്നു.അപകടത്തില്‍ ഒരാള്‍ മരിച്ചു .

Monday, 21 December 2015

ESI ആനുകൂല്യം എല്ലാ വിഭാഗക്കാരിലേക്കും

സ്വതന്ത്രഭാരത ചരിത്രത്തില്‍ ഒരിക്കലും അനുഭവപ്പെടാത്ത പുതിയൊരു ഭരണശൈലി തന്നെ യായിരുന്നു മോദി സര്‍ക്കരിന്റെത്.ഭരണത്തിലേറി ഒരു വര്‍ഷതിനകം ജനങ്ങള്‍ക്കായി ഒട്ടനവധി കാര്യങ്ങള്‍ പ്രക്യാപിക്കുക മാത്രമല്ല അത് നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു.വ്യക്തമായ കാഴ്ചപ്പാടും പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ദൃഡനിച്ചയവും ആണ് മോദി സര്‍ക്കാരിനെ വ്യത്യസ്ത മാക്കുന്നത്.

സര്‍ക്കാര്‍ ആനുകൂല്യഞളും,പെന്‍ഷനും നാളിതുവരെ ഏതാനും ചിലര്‍ മാത്രം അനുഭവിക്കുന്നതാണ്‌ നാം കണ്ടിരുന്നെങ്ങില്‍ അതിനിപ്പോള്‍ മോദി സര്‍ക്കാര്‍ മാറ്റം കൊണ്ട് വന്നിരിക്കുന്നു.'എല്ലാവര്‍കൂമൊപ്പം എല്ലാവര്ക്കും വികസനം എന്ന പ്രക്യാപിത ലക്‌ഷ്യം' അടല്‍ പെന്‍ഷന്‍ യോജന (പ്രതിമാസം രൂ.ആയിരം മുതല്‍ അയ്യായിരം രൂപ വരെപെന്‍ഷന്‍ ),സുകന്യ സമൃതി (പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം,വിവാഹം എന്നിവയ്ക്ക് 6.5 ലക്ഷം രൂപവരെ),ജന്‍ദാന്‍ യോജന,ജീവന്‍ജ്യോതി ബീമയോജന എന്നീ പദ്ധതികളിലൂടെ യാഥാര്‍ത്ഥ്യ മായിരിക്കുന്നു.

രാജ്യത്ത് 7.5 കോടി ജനങ്ങള്‍ക്ക്‌ മാത്രമാണ് ഇപ്പോള്‍ ESI ( എമ്പ്ലോയ്മെന്റ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ) ലഭിക്കുന്നുള്ളൂ.ഈ വര്ഷം അവസാനത്തോടു കൂടി അസംഘടിതരായ തോസിലാ ളികള്‍ക്ക് കൂടി മോദി സര്‍ക്കാര്‍ ESI പരിരക്ഷ കൊണ്ട് വരികയാണ്‌.30 കോടി ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുന്ന ഈ പദ്ധതി ആദ്യം നടപ്പില്‍ വരുത്തുക 893 ജില്ല കളിലായിരിക്കും.ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെട്ടതാക്കാന്‍ സേവനങ്ങള്‍ ഈ എസ് ഐ നേരിട്ട് നടത്തും.ഇതുവരെ ചികിത്സചെലവ് അതാത് സംസ്ഥാനങ്ങള്‍ നേരിട്ടാണ് വഹിച്ചിരുന്നതെങ്ങില്‍ ഇനി മുതല്‍ ചിലവുകള്‍ ഈ എസ് ഐ തന്നെ ഏറ്റെടുക്കും.കഴിഞ്ഞ ഓഗസ്റ്റ്‌ മുതല്‍ നിര്‍മാണ മേഖ ലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഈ എസ് ഐ നടപ്പിലാക്കിയിരുന്നു.

Sunday, 20 December 2015

പ്രധാനമന്ത്രി മുദ്രയോജന യിലൂടെ 10 ലക്ഷം രൂപവരെ ജാമ്യം ഇല്ലാതെ വായ്പ

രാജ്യത്തെ ചെറുകിട വാണിജ്യ വ്യവസായ സംരംഭകര്‍ക്ക് പുതിയ വഴിതിരിവാണ് പ്രധാനമന്ത്രിയുടെ 'മുദ്ര യോജന'.ഇതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ സംരംഭം ലകഷ്യമിടുന്നു.

ചെറുകിട - ഇടത്തര സംരംഭക്കാര്‍ക്ക് കെട്ടിടം വാങ്ങാന്‍,യന്ത്രസാമഗ്രികള്‍,മൂലധനം,നിലവില്‍ ഉള്ള വ്യവസായം വികസിപ്പിക്കല്‍  എന്നിവയിലേക്കായി വായ്പ ലഭിക്കും.വ്യക്തികള്‍ക്കും,പാര്‍ട്ട്‌നെര്‍ ഷിപ്‌ സംരംഭങള്‍ക്കും വായ്പക്ക് യോഗ്യത ഉണ്ട്.അന്‍പതിനായിരം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ യാണ് വായ്പ.ഇതിന് പ്രതേക ജാമ്യം ആവശ്യമില്ല എന്നതാണ് മുദ്ര യോജന യുടെ പ്രതേകത.84 മാസമാണ് കാലാവധി.7 മുതല്‍ 12 ശതമാനം വരെ യാണ് പലിശ.

നിലവില്‍ മുദ്ര ബാങ്കിന് രാജ്യത്ത് ശാഖ കള്‍ ഇല്ലാത്തതിനാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ മുഖേന യാണ് വായ്പകള്‍ നല്‍കി വരുന്നത്.നിങള്‍ക്ക് വായ്പ വേണമെങ്ങില്‍ ആദ്യം തുടങ്ങാന്‍ പോകുന്ന വ്യവസായത്തെ കുറിച്ചുള്ള പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കു.അതിനു ശേഷം ഇതിനായുള്ള പ്രതേക ഫോറം പൂരിപ്പിച്ചു നല്‍കണം.(പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം സഹായിക്കുന്നതാണ്).അപേഷയോടൊപ്പം മേല്‍വിലാസം തെളിയിക്കുന്ന രേഖ,രണ്ടു ഫോട്ടോ,വ്യാപാരം തുടങ്ങാന്‍ ഉധെശിക്കുന്ന സ്ഥലത്തെ വിലാസം,രജിസ്ട്രേഷന്‍ എന്നിവ യുടെ കോപ്പി ഹാജരാക്കണം.നിലവില്‍ ഏതെഖിലും ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ബാങ്കില്‍ നിന്നുള്ള വായ്പയുടെ കണക്ക് വിവരങ്ങളും വേണം.അപേക്ഷ ഫാറം ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ ലോഡ് ചെയ്തു എടുക്കാനുള്ള സൌകര്ര്യവും ഉണ്ട്..

Thursday, 17 December 2015

Malhari Official Video Song | Bajirao Mastani | Ranveer Singh

സത്യത്തിനും നീതിക്കും വേണ്ടി ഒരു വാരിക 'കേസരി'

സത്യത്തിനും നീതിക്കും വേണ്ടി കോഴികോട്ടെ പ്രമുഖരായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് 1951ല്‍ ആരംഭിച്ചതാണ് 'കേസരി'.

തെറ്റായ ധാരണകളും ആശയക്കുഴപ്പങ്ങളും നീക്കി വസ്തവങ്ങളെ ശരിയായ ദിശയില്‍ അവതരിപ്പിക്കുക എന്നതാണ് കേസരിയുടെ ലക്‌ഷ്യം.

ഇന്ദിരഖാന്‍ധിയുടെ അടിയന്തരാവസ്ഥ യുടെ കെടുതികള്‍ കേസരിക്കും കുറെ അനുഭവ്ക്കേണ്ടി വന്നിട്ടുണ്ട്.വെറും 13 രൂപ മുലധനത്തില്‍ ആരംഭിച്ച കേസരി ഇപ്പോള്‍ 20 കോടി രൂപ മുതല്‍ മുടക്കില്‍ കേസരി മാധ്യമ ഗവേഷണ കേന്ദ്രത്തിന് തുടക്കം കുറിച്ചിരിക്കുന്നു.

വാര്‍ഷിക പതിപ്പ് ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് 650 രൂപയാണ്.

Wednesday, 16 December 2015

ഷാരൂക്ഖാന്‍ മാപ്പ് പറഞ്ഞ് തലയൂരി

തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് അടുത്തതോടെ അസഹിണുത വിവാദത്തില്‍ നിന്നുംമാപ്പ് പറഞ്ഞ് ഷാരൂക്ഖാന്‍ തലയൂരി.

അസഹിഷ് ണുത പ്രസ്താവന യുമായി ബധന്പ്പെട്ടു 'ദില്‍വാലെ' ബഹിഷ് ക്കരിക്കാന്‍ ആഹ്വാനം ഉണ്ടായിരുന്നു.തന്റെ പ്രസ്താവന ചിത്രത്തെ ബാധിക്കുമെന്ന് ഉറപ്പായപ്പോള്‍ രാജ്യത്ത് ഒരിക്കല്‍ പോലും തനിക്ക് അസഹിഷ്ണുത നേരിടേണ്ടി വന്നിട്ടില്ല എന്നാണ് ഇപ്പോള്‍ ഷാരൂഖ് പറയുന്നത് .'ദില്‍വാലെ' യുടെ ആദ്യ ദിവസത്തെ കളക്ഷന്‍ പ്രളയബാധിതര്‍ക്ക് നല്‍കുമെന്നും ഷാരൂഖ് പറയുന്നു.

പാകിസ്താന്റെ എ ജന്റ് എന്ന ആരോപണം വരെ ഷാരൂഖിന് നേരെ ഉയര്‍ന്നിരുന്നു.

അധികാരം നഷ്ടപ്പെടുമ്പോള്‍ മനസംഘര്‍ഷം ഉണ്ടാകുക സ്വാഭാവികം

രാജ്യപുരോഗതിയെ ക്കുറിച്ചും രാജ്യ രക്ഷയെക്കുറിച്ചും ജനഷേമത്തെക്കുറിച്ചും സംസാരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് സമയം കിട്ടിന്നില്ല.ഒരു അമ്മയെയും മകനെയും രക്ഷിക്കാനുള്ള തന്ത്ര പാടിലാണ് അവര്‍.അതിനായി അവര്‍ തടസ്സപ്പെടുത്തല്‍,നശിപ്പിക്കല്‍,ഇല്ലാതാക്കല്‍ എന്നിങ്ങനെ മൂന്ന് പ്രക്രിയകള്‍ ചെയ്തു കൊണ്ടിരിക്കുന്നു.ഇപ്പൊ ഈ പാര്‍ട്ടി കേരളത്തില്‍ മാത്രമാണ് ഉള്ളത്.വരുന്ന നിയമസഭ തെരഞ്ഞെടുപ്പോടെ കേരളത്തിലും ഇല്ലാതാകും.

തടസ്സപെടുത്തലും നശിപ്പിക്കലുമെല്ലമ് അവരുടെ മനസ്സിന്റെ വാസനകള്‍ തന്നെയാണ്.അധികാര തിമിരം മൂത്ത് എല്ലാം വാരികൂട്ടിയവര്‍ക്ക് അധികാരം നഷ്ടപ്പെടുമ്പോള്‍ മന സംഘര്‍ഷം ഉണ്ടാകുക സ്വാഭാവികമാണ്.ഈ മന സംഘര്‍ഷമാണ് ഇവരെകൊണ്ട് മോദി ജികെതിരെ നിരന്തരം പരാമര്സങ്ങള്‍ ഉയര്തിക്കുന്നതും പാര്‍ലമെന്റ് സമേലനം തടസ്സപ്പെടുതുന്നതും.ഇത്തരം സാഹചര്യത്തില്‍ ഇവര്‍ പല സ്വഭാവ വിശേഷണങ്ങളും കാണിക്കും.ചില ഉദാഹരണം :ബീഹാറില്‍ ബലാല്‍സംഗം നടന്നാല്‍ അതിന് കാരണം മോദി യാണെന്ന് പറയും.കന്യസ്രീ ആക്രമിക്കപ്പെട്ടാല്‍ മോദി,പള്ളിയില്‍ കള്ളന്‍ കയറിയാല്‍ മോദി. ഈഴവന്റെ പരിപാടിക്ക് മുഖ്യമന്ത്രിയെ വിളിക്കാത്തിനു വരെ മോദി യെ ഇക്കൂട്ടര്‍ പഴിചില്ലേ! അസ്വസ്ഥ മായ മനസ്സിനെ അടക്കാന്‍ അറിയാത്തവരാണ് ഇവര്‍.

താന്‍ രാജാവായി അഭിഷേകം ചെയ്യപ്പെടാന്‍ പോകുന്നു എന്നറിഞ്ഞിട്ടും ശ്രീരാമന്‍ ആഹ്ലാധിച്ചില്ല
പിന്നീട് വനവാസത്തിന് നിയോഗിക്കപ്പെട്ടപ്പോഴും ശ്രീരാമന്‍ ശാന്തനായിരുന്നു.അളവറ്റ സമ്പത്ത് ഉണ്ടായിരുന്നിട്ടും അന്ത്യസമയത്ത് എല്ലാം ഉപേഷിച്ച് ശാന്തനായി ശ്രീകൃഷ്ണനും വനത്തിലേക്ക് പോയില്ലേ!

വിദേശ ഭരണത്തില്‍ നിന്നും നാം സ്വതന്ത്രരായി എന്നത് സത്യം.എന്നാല്‍ യഥാര്‍ത്ഥ സ്വതതൃം നാം നേടിയോ? സത്യസന്ദര് അല്ലാത്ത രാഷ്ട്രീയക്കാരാല്‍ നാം ഇപ്പോഴും ബധനസ്തരാണ്.ഇവര്‍ മോദിജിയെ പോലുള്ളവരെ ഭയക്കുന്നു.അത് തന്നെ യാണ് തൊട്ടതിനും പിടിച്ചതിനും മോദിജിയെ എതിര്‍ക്കുന്നതും.കക്കുന്ന വിഹിതത്തിന്റെ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്ന പത്ര-ദ്രിശ്യ മാധ്യമങ്ങള്‍ ഇവര്‍ക്ക് കൂട്ടായിട്ടും ഉണ്ട്.ഒരു കഥക്ക് അവസാനം ഉണ്ടാകുമല്ലോ!ഇവിടെയും ഒരു അവസാനം സമാഗതമായിരിക്കുന്നു.

അല്ലയോ സുധീരാ താങ്ങള്‍ ആരാണ് ?

നരേന്ദ്രമോദിക്ക് ശ്രീനാരായണഗുരു വിന്റെ പേര് ഉച്ചരിക്കാനുള്ള യോഗ്യത ഇല്ലെന്ന് ശ്രീമാന്‍ വീ എം സുധീരന്‍ (മനോരമ ഓണ്‍ ലൈന്‍, 15.12).

അല്ലയോ സുധീരാ യഥാര്‍ത്ഥത്തില്‍ താങ്ങള്‍ ആരാണ് ? മന്ത്രി ആയിരുന്നിരിക്കാം സ്പീക്കര്‍ ആയിരുന്നിരിക്കാം.എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താങ്ങള്‍ ഇന്ന് ആരുമല്ല.അഴിമതി,പീഡനം,വ്യഭിചാരം നടത്തി കൊണ്ട് നാട് നശിപ്പിക്കുന്ന കുറെ ഖദര്‍ധാരികളുടെ ആദ്യക്ഷന്‍ മാത്രമാണ് ഇന്ന് താങ്ങള്‍.തങ്ങള്‍ക്ക് ഒരിക്കലും മോദി ആകാന്‍ കഴിയില്ല.മോദിക്ക് സുധീരനാകാനും.

ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന മോദിജി യുടെ കഴിവ് സുധീരന് ഇല്ലാതെ പോയത് കൊണ്ടാണ് അങ്ങ് മോദി യെകുറിച്ച് ഇങ്ങനെ പറഞ്ഞത്.മോദിജിയെ അറിയാനും അനുഭവിക്കാനും താങ്ങള്‍ക്കൊരു സദ്‌ ഗുരുവിന്റെ സഹായം അവശ്യമായിരിക്കുന്നു.മനുഷ്യന് മുപ്പത്തിമുക്കോടി സ്വഭാവമാണുള്ളത്‌.നമ്മുടെ  ശരീരത്തില്‍ നശിക്കാത്ത ഒരു ആത്മചൈതന്യം ഉണ്ട് എന്നത് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അറിഞ്ഞ് ജീവിക്കുക.അജ്ഞാതതിമിരം മാറി കിട്ടണ്മേങ്ങില്‍ ഗുരു ക്കളുടെ അനുഗ്രഹം കൂടിയേ തീരു.താങ്ങള്‍ക്ക്‌ അത് ഇല്ലാതെ പോയിരിക്കുന്നു.രാഷ്ട്രീയ ലാഭത്തിനു വേണ്ടി എന്തെങ്ങിലും വിളിച്ചു കൂവിയാല്‍ ജനം അങ്ങയെ പുറം തള്ളുകയെയുള്ളൂ.

Tuesday, 15 December 2015

ആര്‍. ശങ്കര്‍ കണ്ട സ്വപ്നം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ ശ്രമവും ഉണ്ടാകും ;മോദി

ആര്‍ ശങ്കറുടെ പ്രതിമ അനാച്ചധന വേളയില്‍ മോദി 
കൊല്ലം ; ശ്രീനാരായണഗുരുദേവന്‍ ഏതൊരു സ്വപ്നമാണ് കണ്ടത് ആ സ്വപ്നം പ്രവര്‍ത്തികമാക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ആര്‍ ശങ്കര്‍. ഇവിടെ പലരും അഞ്ചും പത്തും വര്ഷം മുഖ്യമന്ത്രിയിട്ടുണ്ട് എന്നാല്‍ അവരെ ഒന്നും ജനം ഇതുപോലെ അഥരിച്ചിട്ടില്ല.വെറും രണ്ടു വര്ഷം മാത്രം മുഖ്യമന്ത്രിയായ ശങ്കര്‍ജിയെ ജനം ഓര്‍മിക്കുന്നത്‌ അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തികളുടെ പേരിലാണ്.

പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗം അനുഭവിക്കുന്ന വേദന അനുഭവിച്ച് വളര്‍ന്നവനാണ് ഞാന്‍.ഞാന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ ശ്രീനാരായണഗുരുദേവന്റെ സമാധി സ്ഥലത്ത് വരുവാനും അത് മനസ്സിലാക്കാനും എനിക്ക് കഴിഗ്ഴി രുന്നു.

ശങ്കര്‍ജി അതിമഹത്തായ പല കാര്യങ്ങളും ചെയ്തിട്ടുടകും.അതാണ് ഇന്നും ശങ്കര്‍ജിയെ ജനം ഓര്‍മിക്കുന്നത്‌.ഈ മഹാസാഗരം പോലെ തിങ്ങി നിറഞ്ഞ സദസിയരോടും ശ്രീവെള്ളാപ്പിള്ളി നാട്ശന്‍ ജി യോടും ശങ്കര്‍ജി യുടെ പ്രതിമ അനച്ചടനം ചെയ്യാന്‍ എനിക്ക് അവസരം തന്നതില്‍ കടപ്പെട്ടിരിക്കുന്നതയും മോദിജി പറഞ്ഞു.ആര്‍ ശങ്കര്‍ കണ്ട സ്വപ്നം യാഥാര്തമാക്കാന്‍ വേണ്ട എല്ലാ ശ്രമവും  തന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Monday, 14 December 2015

കുമ്മനം ഡെല്‍ഹിയില്‍

ബി ജെ പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി ചുമതല ഏല്ക്കുന്നതുമയ് ബന്‍ധപ്പെട്ട് അമിത്ഷാ യുടെ ഷണനതെ തുടര്‍ന്ന് കുമ്മനംരാജശേഖരന്‍ ഡല്‍ഹില്‍.

മോദിക്ക് വന്‍ സ്വീകരണം

പ്രിയ നായകനെ  ഒരു നോക്ക് കാണാന്‍ വടക്കും നാഥ മൈതാനത്ത് തടിച്ചു
കൂടിയ ജനലക്ഷങ്ങള്‍ 
തൃശൂര്‍ :കേരളരാഷ്ട്രീയത്തിലെ ബഘുജന സമ്മേളനങ്ങളില്‍ ഒന്നായി മാറി ബി ജെ പി തൃശൂരില്‍ സംഘടിപ്പിച്ച മഹാസംമേളം.പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ സന്നിദ്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ ബി ജെ പിയുടെ കുതിപ്പിന് ജനലക്ഷങ്ങള്‍ സാക്ഷിയായി.

വിറളി പിടിച്ചവര്‍ കെ.സുരേന്ദ്രനെ കുറിച്ച് പോസ്ടിട്ടു.ചിലര്‍ ചാണകവെള്ളം തളിക്കുമെന്നും പ്രചരിപ്പിച്ചു.ചിലരാകട്ടെ മഴ വന്ന് പരിപാടി പോളിയനെ എന്ന് പ്രാര്‍ത്ഥിച്ചു.പരിപാടി ഗംഭീരമായി.ഇവര്‍ അറിയുന്നില്ലലോ സാക്ഷാല്‍ ശ്രീരാമന്റെ അവതാരമാണ് മോദിജി എന്ന്.

വടക്കുംനാഥ മൈതാനത്ത് സജ്ജമാക്കിയ വേദിയില്‍ 5.10 മണിയോടെ മോദി എത്തിയപ്പോള്‍ ജനം ആര്‍പ്പു വിളിച്ചും ഭാരതമാതാവിന് ജയ് വിളിച്ചും മോദിയെ വരവേറ്റു.വെറും നാലു ജില്ല (തൃശ്ശൂര്‍,എറണാകുളം,പാലക്കാട്‌,മലപ്പുറം) കളില്‍ നിന്നുള്ള പ്രവര്‍ത്തകരെ എത്തിയിരുന്നുള്ളൂ വെങ്ങിലും ഇവരെ ഉള്‍കൊള്ളാന്‍ വടക്കുംനാഥ മൈതാനത്തിനു കഴിഞ്ഞില്ല.

കേരളത്തില്‍ എത്താന്‍ വൈകിയതിന് ക്ഷമ ചോദിച്ച് കൊണ്ടാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്.ആദ്യം കെ സുരേന്ദ്രന്‍ ആയിരുന്നു പരിഭാഷകന്‍.പിന്നീട് വീ മുരളിധരന്‍ പരിഭാഷകനായ് എത്തി.

Thursday, 10 December 2015

അടി കപ്യാരെ കൂട്ടമണി

ഫ്രൈഡേ ഫിലിം കമ്പനിയുടെ ബാനറില്‍ വിജൈബാബുവും സാന്ദ്രതോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'അടി കപ്യാരെ കൂട്ടമണി' 25നു പ്രദര്‍ശനം ആരംഭിക്കും.

നവാഗതനായ ജോണ്‍ വര്‍ഗഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മുഴുനീള കോമഡി ചിത്രമാണ്‌.ഒരു ബോയ്സ് ഹോസ്റ്റലില്‍ ചെറുപ്പക്കാരിയായ യുവതി വന്ന് കയറിയതിനെത്തുടര്‍ന്ന് നാല് ചെറുപ്പക്കാര്‍ക്ക് ഉണ്ടാകുന്ന പൊല്ലാപ്പ് കളാണ് ചിത്രത്തിനാധാരം.ധ്യാന്‍ശ്രീനിവാസന്‍,അജുവര്‍ഗഗസ്,നമിതപ്രമോദ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.


കുരുക്ക് മുറുകുന്നു

നാഷണല്‍ ഹെറാള്‍ട് പത്രത്തിന്റെ രണ്ടായിരം കോടി ആസ്തി തട്ടിയ കേസില്‍ സോണിയക്കും രാഹുലിനും നിയമത്തിന്റെ കുരുക്ക് മുറുകുന്നു.ഒപ്പം മരുമകന്‍ വാധ്രയും പരിബ്രമത്തിലാണ്.

പാര്‍ലമെന്‍ട് നടപടികള്‍ തടസ്സപ്പെടുത്തി കോടതിയെ സമ്മര്‍ദത്തില്‍ കൊണ്ടുവരാന്‍ കോണ്ഗ്രസ് അടവുകള്‍ തുടങ്ങി.താന്‍ ഇന്ദിരാഗാന്ധി യുടെ മരുമകള്‍ ആണെന്ന സോണിയയുടെ പ്രസ്താവന ഇന്ത്യ ക്കാരെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്ത ഒന്നാണ്.മരുമള്‍ക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥ ബാധകമകില്ലെനുണ്ടോ? ബി ജെ പിയാണ് കേസ് കൊണ്ട് വന്നതെന്ന രാഹുലിന്റെ പറച്ചില്‍ തെളിവില്ലതതാണ്.

Wednesday, 9 December 2015

Eetti

'ഈട്ടി' തമിഴ് അക്ഷന്‍ ചിത്രം.രവിഅരസു സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അതര്‍വയും ശ്രീദിവ്യയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മാതൃഭൂമിക്കും മനോരമക്കും വിട..

മാതൃഭൂമിയും മനോരമയും ബഹിഷ്ക്കരിക്കുന്നു 

കൊല്ലം : എസ് ന്‍ ഡി പി യുടെ ആഹ്വാനത്തെതുടര്‍ന്ന് മാതൃഭൂമിയും മലയാള മനോരമ പത്രവും ശ്രീനാരായണീയ കുടുംബങ്ങള്‍ നിറുത്തലാക്കിതുടങ്ങി.

ദേവസ്വംമന്ത്രി പറഞ്ഞത് കല്ലുവെച്ച നുണ

ദേവസ്വം ബോര്‍ഡിന്റെ പണം മറ്റ് അവശ്യഘല്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് മന്ത്രി.ദേവസ്വംബോര്‍ഡു കള്‍ക്ക് അങ്ങ്ഹോട്ട് പണം നല്‍കുകയാണെന്നും മന്ത്രി! ഇത് നിങ്ങളോ ഞാനോ വിശ്വസിക്കുമോ ? ഇല്ലേ ..ഇല്ല.

  • കേണല്‍ മന്റ്രോ ലാഭം നോക്കി തന്നെയാണ് അമ്പലങ്ങളുടെ ഭരണം സര്‍ക്കാരിന് കീഴില്‍ ആക്കിയത് അല്ലാതെ അമ്പലം നന്നാക്കുവാനോ ഹിന്ദുവിനെ സഹായിക്കണോ അല്ല.ആറ്റുകാല്‍പൊങ്കാലക്ക് റോഡ്‌ നന്നാക്കി എന്ന് പറയുന്ന മന്ത്രി എന്തോ മറ്റു മതക്കാര്‍ക്ക് നല്‍കുന്ന ആനുലിയങ്ങളെ ക്കുറിച്ച് വാചാലനാകുന്നു.

Friday, 27 November 2015

TOLL FREE NUMBER SABARIMALA

പമ്പ യിലോ സന്നിധാന ത്തെയോ ഹോട്ടലുകളിൽ അമിതവില ഈടാക്കിയാലോ,അയ്യപ്പൻമ്മാരോട് അപമര്യാദയായി പെരുമാറിയാലോ 1800 425 1606 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാം.എല്ലാ ഭാഷകളിലും പരാതി സ്വീകരിക്കും.

HIGH RATE OF COLIFORM BACTERIA IN UPSTREAM SIDE OF PAMBA

പമ്പയിൽ കോളിഫോം ബാക്ടിരിയ വർദ്ധിക്കാൻ കാരണം എന്ത് എന്ന ചോദിയ ത്തിന് അധികാരികൾക്ക് വ്യക്തമായ മറുപടി ഇല്ല.

ഹൈ പവർ കമ്മിറ്റി ബാക്ടിരിയ കളുടെ വർദ്ധനവ്‌ തടയാൻ നടപടി കൈകൊള്ളണം എന്ന് കാണിച്ച്‌ ദേവസം ബോർഡിന് നൽകിയ കത്തിന് മേൽ ദേവസം ബോർഡ്‌ ഇനിയും നടപടികൾ കൈകൊണ്ടിട്ടില്ല.ജീവനക്കാരുടെ എണ്ണം കുറവാണ് എന്ന കാരണമാണ് പറയുന്നത്.എന്നാൽ ഈ കുറവ് എന്ത് കൊണ്ട് നികത്തിയില്ല എന്ന ചോദ്യത്തിന്‌ മറുപടി ഇല്ല.

കോടതിയെ തെറ്റിധരിപ്പിക്കാൻ ദേവസം ബോർഡും മലിനീകരണ ബോർഡും ഒത്തുകളിക്കുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.മാലിന്യ സംസ്കരണ പ്ലാന്റ് കരാറിന് എടുത്ത ആൾ കോടതിയിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നല്കി കഴിഞ്ഞു .

Tuesday, 17 March 2015

മാതൃഭൂമി യുടെ സാദാചാര വ്യാപാരം

മാതൃഭൂമിയുടെ സാദാചാരം;

എന്താണ് സാദാചാരം എന്നത് ഈ പത്ര മുത്തശ്ശിയെ നാം പഠിപ്പിക്കേണ്ടതുണ്ടോ? സ്വന്തം കുടുംബളിലെ കുട്ടികളെ ശ്രദ്ധിക്കേണ്ടത് കുടുംബക്കാര്‍ തന്നെ യായിരിക്കെ തറവാട്ട് മുറ്റത്ത്‌ കണ്ട അപരിചിതനായ ചെറുപ്പക്കാരനെ കുറിച്ച് അനേഷിക്കാന്‍ എത്തിയ അമ്മാവനെ സാദാചാര ഗുണ്ടയായി ചിത്രികരിച്ച് മാതൃഭൂമി പത്രം നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് കൊടുങ്ങലൂരില്‍ മുരളി എന്ന ഗൃഹനാഥന്‍ ജീവന്‍ ഒടുക്കിയത്.

മാതൃഭുമിയുടെ നിലപാടില്‍ പ്രതിഷെധിച്ച് കൊടുങ്ങലൂരില്‍ ജനം പത്രം തന്നെ കത്തിച്ചുഗാന്‍ധിദിനത്തില്‍ വ്യാജ ഫോടോ നല്‍കി ജനത്തെ പറ്റിച്ച മാതൃഭുമിയുടെ സംസ്കാരം ഇടിഞ്ഞ് തുടങ്ങി എന്ന് മനസ്സിലാക്കിയ വായനക്കാര്‍ പലരും പത്രം തന്നെ വേണ്ടെന്നു വെച്ച് തുടങ്ങി യിരിക്കുന്നു.ഇതില്‍ നിന്നും നമുക്ക് ഒന്ന് മനസിലാക്കാം മാതൃഭൂമിയെ ഇനി അധികനാള്‍ പ്രബുദകേരളം ചുമക്കില്ലെന്നു 


Wednesday, 11 March 2015

പച്ചാളം : സ്ഥലം എടുപ്പിലെ ഇരട്ടത്താപ്പ്

കോടതി നിയോഗിച്ച കമ്മീഷന്‍ തെളിവെടുപ്പിനായി പച്ചാള
ത്ത് എത്തിയപ്പോള്‍ 
കൊച്ചി : പച്ചാളത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സലവാസികള്‍ക്ക് ഉണ്ടായ നഷ്ടം പരിശോധിക്കാന്‍ ഹൈകോടതി നിയോഗിച്ച കമ്മീഷന്‍ ഇന്നു പച്ചാളം സന്ദര്‍ശിച്ചു.കമ്മീഷന്റെ വരവോടെ സ്ഥലം ഏറ്റെടുത്തത്തിലെ ഇരട്ടതാപ്പ് പുറത്തായിരിക്കുകയാണ്.
ഇടിച്ചു പൊളിക്കുന്ന ദിവസം ആവെസത്തോടെ ഓടിനടന്ന തഹസില്‍ദാര്‍ ഇന്ന് തീര്‍ത്തും അവസാനയിരുന്നു.

ചോടിയങ്ങള്‍ക്ക് ഉത്തരം നല്കാന്‍ തഹസില്‍ദാര്‍ക്ക് കഴിഞ്ഞില്ല.ജന രോഷം കനത്തതാണെന്ന് മനസ്സിലാക്കി കൂ  ടെ വന്ന ജീവനക്കാര്‍ പലരും പലയിടങ്ങളില്‍ മാറി നില്‍ക്കുന്നതും കാണാമായിരുന്നു.നാട്ടാരുടെ കള്ളിലെ കരടാകാന്‍ അവര്‍ ശ്രദ്ധിച്ചു എന്ന് വേണം കരുതാന്‍.ഒരു കോടി നഷ്ടപരിഹാരമായി നല്‍കിയ കെട്ടിടം പോളിക്കാത്തതും വിവാദമായി.


Tuesday, 10 March 2015

വരാനിരിക്കുന്ന മഹാവിപത്തിന്റെ കുടിഒഴിപ്പിക്കള്‍...

കൊച്ചി : വോട്ട് വാങ്ങി അധികാരത്തില്‍ കേറിയാല്‍ പിന്നെ സാധാരണക്കാരനെ കാണുന്നത് തന്നെ പുച്ഛം.

അഞ്ചു കൊല്ലം ജനപ്രതി നിധിയുടെ പിന്നാലെ നടന്നാലും സാധാരണക്കാരന്‌ ഒന്നും കിട്ടാന്‍ പോകുന്നില്ല.അതാണ് ഇപ്പോള്‍ പച്ചാളത്തു നാം കണ്ടത്.30 വര്‍ഷമായി യഥാര്‍ത്ഥ പാലത്തിനായി മരവിപ്പിചിട്ടിരിക്കുന്ന വരുടെ കണ്ണുനീര്‍ കാണാതെ പുതുതായി ഒരു സുപ്രഭാതത്തില്‍,നഷ്ടപരിഹാരതുകയോ,പുനരധിവസമോ ഒരുക്കാതെ ഇറക്കി വിടുന്നതാണോ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്?

അധികാരികളുടെ നിര്‍ബന്ധബുദ്ധിക്കു വഴ്ഗി 48 മണിക്കുരിനകം വീട് ഒഴിയണം എന്ന് കല്പന ഇറക്കിയ കലക്ടറെ ക്യാമ്പ്‌ ഓഫീസില്‍ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടഘുന്ന സംഘം കാണാന്‍ ചെന്നത് തെറ്റോ? അവിടെ വെച്ച് അറസ്റ്റ് ചെയ്തവരെ കരുതല്‍ തടവില്‍ പാര്‍പ്പിച്ചശേഷം ആയിരുന്നു പൊളിക്കല്‍.

യുദ്ധ പ്രതീതി ഉളവാക്കും വിധം ആയിരക്കണക്കിനു പോലീസിനെ വിന്യസിച്ചിട്ടായിരുന്നു പൊളിക്കല്‍.ആദ്യ കുത്ത് 92 വയസ്സായ കുഞ്ഞമ്മയുടെ ക്രിസ് ഹാളിനു ആയിരുന്നു.ജനകീയ സമര സമിതി യുടെ ഒട്ടുമിക്ക യോഗങ്ങളും ചേര്‍ന്നിരുന്നത് ഈ ഹാളില്‍ വെച്ചായത്‌ കൊണ്ടാവാം ആദ്യ കുത്ത് ഇവിടെ തന്നെ ആയതും.

മെട്രോ ക്ക് വേണ്ടി സ്ഥലം കച്ചേരിപ്പടിയില്‍ എടുക്കേണ്ടി വന്നപ്പോള്‍ വസ്ത്ര വ്യാപാരിയുടെ മുന്നില്‍ അധികാരികള്‍ ഓച്ചനിച്ച് നിന്നതും അവര്‍ പറഞ്ഞ തുക സമ്മതിച്ചതും കൊച്ചി ക്കാര്‍ക്ക് അറിയാവുന്ന കഥ.സെന്റിന് അഞ്ചു ലക്ഷം കൊടുത്തു പച്ചാളത്തെ പട്ടിണി പാവങ്ങളെ ഒതുക്കാന്‍ ശ്രമം നടത്തിയെങ്ങിലും സംഘപരിവര്‍ - ബി ജെ പി ഇടപെടലിനെ തുടര്‍ന്ന് 15 ലക്ഷത്തില്‍ എത്തുകയായിരുന്നു.

കോടതി ഇപ്പോള്‍ ഒരു കമ്മിഷനെ നിയമിച്ചത് തന്നെ നല്ല കാരിയം.നേരം വണ്ണം ഒരു കാറിനു പോലും ഇതുവഴി പോകുവാന്‍ കഴിയുമെന്നു കരുതാനാവില്ല .പച്ചാളത്തു വരാനിരിക്കുന്ന ഒരു മഹാ വിപത്തിന്റെ മുന്നോടി യായിട്ടാണ് ഈ കുടി ഒഴിപ്പിക്കലിനെ പലരും കാണുന്നത്.ജനപ്രതിനിധി കളെ ജനം കൈകാരിയം ചെയ്യുന്ന കാലം വിദൂരമല്ലെന്നും പച്ചാളം സന്ദര്‍ശിച്ചാല്‍ ബോദ്യമാകും.

Saturday, 28 February 2015

പ്രായം ചെന്നവര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി

മോദി സര്‍ക്കാര്‍ കുതിക്കുകയാണ്.ചില ചാനലുകളും പത്രങ്ങളും പഠിച്ച പണി നോക്കിയിട്ടും മോദി സര്‍ക്കാരിനെ തളര്‍ത്താന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല,നാള്‍ക്ക്നാള്‍ സര്‍ക്കാര്‍ ജനപ്രീതി നേടുകയും ചെയുന്നു.

പുതിയ ബജറ്റ് ഇതിന് ഉദാഹരണം.ഭാരതത്തിലെ എല്ലാ പൌരന്‍ മ്മാര്‍ക്കും 12രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപ യുടെ ഇന്‍ഷുറന്‍സ്.65 കഴിഞ്ഞ ഏതൊരാള്‍ക്കും വര്‍ദ്യകിയ പെന്‍ഷന്‍ രൂ 6൦൦ മുതല്‍ രൂ 1200 വരെ.പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗ ള്‍ക്കായി 'മുദ്ര ' ബാങ്ക്.ഇനി മുതല്‍ സ്വത്ത്‌ നികുതി നല്‍കേണ്ടതില്ല.

Monday, 16 February 2015

POLICE JEEP ATTACK

പ്രതിഷേധ പ്രകടനം പുതുവ്യ്പിനിൽ നിന്നും ആരംഭിക്കുന്നു 
കൊച്ചി : ആർ എസ് എസ് ജില്ലാ പ്രചാരക് ജീ.ജീ.വിഷ്ണു വിനെ അയോദ്യ പുരം ശ്രീ രാമ അമ്പലത്തിൽ വെച്ച് മർദിച്ച എസ് ഐ ഷോജോ വർഗീസിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് പുതുവ്യ്പിനിൽ ഇന്ന് വൈകീട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ അമിത വേഗതയിൽ ഓടിച്ചു  വന്ന പോലീസ് ജീപ്പ് പ്രകടനക്കാർ തകർത്തു.ജീപ്പിൽ ഡ്രൈവർ കൂടാതെ മുൻ  ഒരു ടി ഷർട്ട്‌ ധാരിയും ഉണ്ടായിരുന്നു.

Wednesday, 28 January 2015

RATION CARD HELP DESK


റേഷൻ കാർഡ്‌ ; സഹായവുമായി ബി ജെ പി പ്രവർത്തകർ 

കൊച്ചി ; റേഷൻ കാർഡു മായി ബന്ധപ്പെട്ട് 68 ഡിവിഷനിൽ നടന്ന ഫോട്ടോ എടുക്കലിൽ അപേക്ഷ ഫാറം പൂരിപ്പിക്കുവാനായി ബി ജെ പി അയ്യപ്പൻകാവ്‌ ഏരിയ കമ്മിറ്റി ഒരുക്കിയ ഹെൽപ് ഡെസ്ക് ജനത്തിന് ഏറെ ഉപകാരമായി.

1200 പേരാണ് ഫോടോ എടുക്കലുമായി ഇന്ന് സിമിത്തേരി മുക്കിലുള്ള കാർമൽ ഹാളിൽ എത്തിയത്.ഡിവിഷൻ കൌണ്സിലെർ പോലും യഥാസമയം എത്തിയിരുന്നില്ല.ഫോടോ എടുത്ത് മടഘുന്നവർക്ക് സൌജന്യ മായി 'നമോ'ചായയും നൽകി.പൊതുജനത്തിന് ഇത് വേറിട്ട അനുഭവം തന്നെ ആയി.ഇങ്ങനെ ഒരു കരിയത്തിനും രാഷ്ട്രീയ പാർട്ടി കളുടെ സഹായം നാളിതു വരെ പൊതുജനത്തിന് കിട്ടിയിരുന്നില്ല.

Tuesday, 27 January 2015

BJP HARTHAL

ഹർത്താലിനെ തുടർന്ന് എറണാകുളം ബ്രോഡ്‌വേ യിൽ അടഞ്ഞ് കിട
ക്കുന്ന കടകൾ.
കൊച്ചി : ബി ജെ പി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണ്ണം.കടകൾ പൂർണ്ണമായും അടഞ്ഞു കിടന്നു.ഇരു ചക്ര വാഹനങ്ങൾ ഓടിയതൊഴിച്ചാൽ ബസ്സുകളും ഓട്ടോ കളും ടാക്സി കളും നിരത്തിൽ ഇറഝിയില്ല.അപൂർവ്വം സൊകാര്യ കാറുകൾ ഓടിയെങ്കിലും പലയിടത്തും ത ടുക്കുകയും ചെയ്തു.ഹർത്താലിനോടനുബന്ഡിച്ച് നടന്ന പ്രകടനം എ എൻ രാധ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

HARTHAL ADVICE !

ഹർത്താൽ ദിനത്തിൽ വാഹനവുമായി എത്തിയ യാത്രക്കാരന് ബി ജെ പി
പ്രവർത്തകർ കൊച്ചിയിലെ അയ്യപ്പൻകാവ്‌ കവലയിൽ വെച്ച് ഉപദേശം
നൽകുന്നു .

HARTHAL HITS NORMAL LIFE

ബി ജെ പി യുടെ ഹർത്താലിനെ തുടർന്ന് എറണാകുളം മാർക്കറ്റിൽ
അടഞ്ഞ് കിടക്കുന്ന കടകൾ 

Sunday, 18 January 2015

NAMO TEA PARTY video

എറണാകുളം ശ്രീ അയ്യപ്പൻ കാവ്‌ മഹോത്സവതോടനുബന്ധിച്ചു ബി ജെ പി അയ്യപ്പൻകാവ്‌ ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന 'നമോ''ടീ പാർട്ടി. മഹിള മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ഒ എം ശാലിന ബി ജെ പി ജില്ല സെക്രട്ടറി സഹജ ഹരിദാസിന് ആദ്യ ചായ നൽകി ഉദ്ഘാടനം ചെയ്തു.ഇതോടൊപ്പം തന്നെ സംഘടിപ്പിച്ച അംഗത്വ കാമ്പൈൻ യുവ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വക്കേറ്റ് ഷൈജു ഉദ്ഘാടനം ചെയ്തു.

Friday, 16 January 2015

NAMO TEA PARTY

കൊച്ചി :അയ്യപ്പൻകാവ്‌ മകര വിളക്ക് മഹോത്സവ ത്തോടനു ബന്ധിച്ച് ബി ജെ പി അയ്യപ്പൻകാവ്‌ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'നമോ'ടീ പാർട്ടി പ്രദേശവാസികൾക്ക് വേറിട്ട അനുഭവമായി മാറി.മൂന്ന് ദിവസം നീണ്ട് നിന്ന പാർട്ടിയിൽ ആറായിരത്തിൽ അധികം പേർ എത്തി.

  

Wednesday, 14 January 2015

KERALA;SITUATION HAD CHANGED

നമോ ടീ പാർട്ടി യിൽ പങ്കെടുത്ത വിദേശ ദമ്പതിമാർക്കൊപ്പം യുവ മോർച്ച
സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷൈജു,ഏരിയ കണ്‍വീനർ മുരളി,ഏരിയ
സെക്രട്ടറി ജയറാം,കർഷക മോർച്ച സെക്രട്ടറി ലക്ഷ്മണൻ,മഹിള മോർച്ച
അയ്യപ്പൻകാവ്‌ ഏരിയ ജോയിൻ സെക്രട്ടറി കല

നമോ ടീ പാർട്ടി 

കൊച്ചി : അയ്യപ്പൻകാവ്‌ മഹോത്സവ ത്തോടനുബന്ധിച്ച് ബി ജെ പി അയ്യപ്പൻകാവ്‌ ഏരിയ കമ്മിറ്റി ഒരുക്കിയ 'നമോ'ടീ പാർട്ടി ജനങ്ങൾക്കിടയിൽ വേറിട്ട അനുഭവമായി.

മൂന്നു ദിവസം നീണ്ട് നില്ക്കുന്ന പാർട്ടി യിൽ രണ്ട് ദിവസം കൊണ്ട് 4000 ത്തോളം പേർ പങ്കാളി കളായതായി ഏരിയ പ്രസിഡന്റ്‌ അശോകൻ പറഞ്ഞു.ഇന്നത്തോടെ ഇത് 6000 കടക്കുമെന്നും അദേഹം പറഞ്ഞു.www.jayaargroups.com

Tuesday, 13 January 2015

NAMO TEA PARTY

അയ്യപ്പൻകാവ്‌  മഹോത്സവ തോടനുബന്ധിച്ചു ബി ജെ പി അയ്യപ്പൻകാവ്‌
ഏരിയ കമ്മിറ്റി ഒരുക്കിയ നമോ ടി പാർട്ടി മഹിള മോർച്ച സംസ്ഥാന
സെക്രട്ടറി അഡ്വക്കേറ്റ് ഒ.എം.ശാലിന ആദ്യ ചായ ബി ജെ പി ജില്ല
സെക്രട്ടറി സഹജഹരിദാസിന് നല്കി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി : അയ്യപ്പൻകാവ്‌ മകര വിളക്ക് മഹോത്സവ തൊടാനുബന്ധിച്ച് ബി ജെ പി അയ്യപ്പൻകാവ്‌ ഏരിയ കമ്മിറ്റി ഒരുക്കിയ 'നമോ ടീ'പാർട്ടി മഹിള മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ഒ എം ശാലിന ഉദ്ഘാടനം ചെയ്തു.

Thursday, 8 January 2015

AYYAPPANKAVU FESTIVAL

എറണാകുളം ശ്രീ അയ്യപ്പൻകോവിൽ മകര വിളക്ക് മഹോത്സവത്തിന് ഇന്ന് കൊടി കയറും.

Wednesday, 7 January 2015

PACHALAM ROB; 3RD PHASE STRICK

    പച്ചാളം മേൽപാലവുമായി ബന്ധപ്പെട്ടു സമരത്തിന്റെ മൂന്നാം ഘട്ടം VHP മേഖല സെക്രട്ടറി
    N R സുധാകരൻ അഭിസംഭോധന ചെയ്ത്  സംസാരിക്കുന്നു.

NAMO TEA PARTY

കൊച്ചി : അയ്യപ്പൻകാവ് മകരവിളക്ക് മഹോത്സവത്തോടനു ബന്ധിച്ച് ബി ജെ പി അയ്യപ്പൻകാവ്‌ ഏരിയ കമ്മിറ്റി .നമോ ടി പാർട്ടി ഒരുക്കുന്നു.ജനുവരി 13,14,15 തിയതികളിൽ വൈകിട്ട് 6 മണി മുതൽ ആയിരിക്കും പാർട്ടി.തീർത്തും സൌജന്യ മായിട്ടായിരിക്കും ചായ നൽകുക.

ബി ജെ പി യിൽ അംഗത്വം എടുക്കുവാൻ താല്പര്യം ഉള്ളവർക്ക് ഇവിടെ നിന്നും അഗത്വം എടുക്കുന്നതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.